ന്യൂഡല്‍ഹി: പതിനൊന്ന് സംസ്ഥാനങ്ങളില്‍ പരാജയപ്പെട്ട കോണ്‍ഗ്രസ് 11 സീറ്റിലെ വിജയമാണ് ആഘോഷിക്കുന്നതെന്ന് പരിഹസിച്ച് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. 1967ന് ശേഷം രാജ്യത്ത് 50 ശതമാനത്തിലധികം വോട്ട് നേടിയ ഏക പാര്‍ട്ടിയാണ് ബിജെപിയെന്നും അമിത് ഷാ വ്യക്തമാക്കി. 


COMMERCIAL BREAK
SCROLL TO CONTINUE READING

സീ ന്യൂസ് സംഘടിപ്പിച്ച സീ ഇന്ത്യ കോണ്‍ക്ലേവ് സംവാദത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അമിത് ഷാ. 


എന്‍ഡിഎ സഖ്യത്തിന് യാതൊരു ഭീഷണികളും ഇല്ലെന്ന് തുറന്നടിച്ച അമിത് ഷാ താന്‍ സ്വപ്നലോകത്തിലല്ല ജീവിക്കുന്നതെന്നും അഭിപ്രായപ്പെട്ടു. ഒരു കാലത്ത് ഇന്ദിര ഗാന്ധിയ്ക്കെതിരെ മറ്റെല്ലാവരും എന്ന രീതിയിലായിരുന്നു ഇന്ത്യയുടെ രാഷ്ട്രീയചിത്രം. എന്നാല്‍ ഇന്ന് മോദിയ്ക്കെതിരെ മറ്റെല്ലാ കക്ഷികളും എന്ന രീതിയിലാണ് ഉള്ളതെന്നും അമിത് ഷാ നിരീക്ഷിച്ചു. 


ബിജെപിയ്ക്ക് വിജയം ഒരു ശീലമല്ല. ഞങ്ങള്‍ ഇപ്പോള്‍ ജയിച്ച് തുടങ്ങിയതേ ഉള്ളൂ. 2019ലെ വിജയത്തിനായി കഠിനമായി പരിശ്രമിക്കുമെന്നും അമിത് ഷാ വ്യക്തമാക്കി. 


ജി.എസ്.ടിയും നോട്ടുനിരോധനവും ആഗോളതലത്തില്‍ രാജ്യത്തിന്‍റെ പ്രചതിഛായ മെച്ചപ്പെടുത്തി. ജനങ്ങള്‍ക്ക് സത്യം അറിയാം. ബിജെപി അധികാരത്തില്‍ എത്തിയപ്പോഴെല്ലാം രാജ്യം വികസനത്തിന്‍റെ പാതയിലായിരുന്നെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.