ഹൈദരാബാദ്: ആന്ധ്രയിലും തെലങ്കാനയിലും മഴക്കെടുതി രൂക്ഷമെന്ന് റിപ്പോർട്ട്.  മഴക്കെടുതിയിൽ തെലങ്കാനയിൽ 9 പേരും ആന്ധ്രയിൽ 15 പെരുമുൾപ്പെടെ 24 പേർ മരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: ആരോ​ഗ്യപ്രവർത്തകയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമം; സംഭവം പശ്ചിമ ബം​ഗാളിൽ


കനത്ത മഴയില്‍ വിജയവാഡ നഗരം ഒറ്റപ്പെട്ടതായിട്ടാണ് റിപ്പോർട്ട്. നഗരത്തിലേക്കുള്ള റെയിൽ, റോഡ് ഗതാഗതം പൂർണമായും നിലച്ചിരിക്കുകയാണ്. റെയിൽവേ ട്രാക്കുകളിലും റോഡുകളിലും വെള്ളം കയറിയിട്ടുണ്ട്. ശക്തമായ മഴ മുന്നറിയിപ്പിനെ തുടര്‍ന്ന് തെലങ്കാനയിലും ആന്ധ്രയിലും സ്കൂളുകൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഹൈദരാബാദ് നഗരത്തിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കാൻ ഐടി കമ്പനികളോടും കോർപ്പറേറ്റ് സ്ഥാപനങ്ങളോടും പോലീസ് നിർദേശം നൽകിയിട്ടുണ്ട്.


 



Also Read: ശുക്ര സംക്രമണത്തിലൂടെ ഇരട്ട രാജയോഗം: ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും!


മഴക്കെടുതിക്കിടെ കാർ വെള്ളപ്പാച്ചിലിൽപെട്ട് യുവശാസ്ത്രജ്ഞ അശ്വിനി നുനാവത്, അച്ഛൻ മോത്തിലാൽ നുനാവത് എന്നിവർക്ക് ദാരുണാന്ത്യമുണ്ടായി. മെഹബൂബാബാദിലെ അകേരു മാഗു എന്ന പുഴയ്ക്ക് കുറുകെയുള്ള പാലത്തിന് മുകളിലൂടെ വെള്ളം കയറിയിരുന്നു. ഇത് വഴി കടന്ന് പോവുകയായിരുന്ന അശ്വിനിയുടെ കാർ വെള്ളപ്പാച്ചിലിൽ ഒഴുകിപ്പോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.  ഇവർ ബെംഗളൂരുവിലേക്ക് ഫ്ലൈറ്റ് മാർഗം പോകാനായി ഹൈദരാബാദിലേക്ക് പോവുകയായിരുന്നു. ഈ വർഷം ICAR ന്‍റെ മികച്ച യുവശാസ്ത്രജ്ഞരിൽ ഒരാളായി തെരഞ്ഞെടുക്കപ്പെട്ടയാളാണ് അശ്വിനി. നദിക്കരയിലെ ഒരു മരത്തിന്‍റെ കൊമ്പിൽ കുരുങ്ങിയ നിലയിലാണ് അശ്വിനിയുടെ മൃതദേഹം കിട്ടിയത്. 


Also Read: ഇന്ന് മേട രാശിക്കാർക്ക് അനുകൂല ദിനം, കന്നി രാശിക്കാർ സൂക്ഷിക്കുക, അറിയാം ഇന്നത്തെ രാശിഫലം!


ആന്ധ്രയിലും തെലങ്കാനയിലും മഴ തുടരുന്ന സാഹചര്യത്തിൽ 21 ട്രെയിനുകൾ കൂടി റദ്ദാക്കിയിട്ടുണ്ട്. ശക്തമായ മഴ കാരണം ട്രാക്കുകളിൽ വെള്ളം കയറിയതിനെ തുടർന്നാണ് നടപടി. 10 ട്രെയിനുകൾ വഴിതിരിച്ചു വിട്ടിട്ടുണ്ട്.  മഴക്കെടുതിയെ തുടർന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി എന്നിവരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരു സംസ്ഥാനങ്ങളിലെയും സ്ഥിതിഗതികൾ ആരാഞ്ഞു. വരും ദിവസങ്ങളിൽ കൂടുതൽ മഴ പ്രതീക്ഷിക്കുന്നതിനാൽ കേന്ദ്രത്തിൽ നിന്ന് സാധ്യമായ എല്ലാ സഹായവും അദ്ദേഹം അവർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.