ശ്രീനഗർ∙ വടക്കൻ കശ്മീരിലെ കുപ്‌വാരയിലെ ഹന്ദ്വാരയിലുള്ള ലാൻഗേറ്റ് സൈനിക ക്യാംപിനു നേർക്കു ഭീകരാക്രമണം. മൂന്ന് ഭീകരര്‍ കൊല്ലപ്പെട്ടു. 
30 രാഷ്ട്രീയ റൈഫിള്‍സിന്‍റെ ക്യാമ്പിലേക്ക് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തത്. ഉടന്‍ തന്നെ സൈന്യം തിരിച്ചടിച്ചു. 20 മിനിറ്റോളം വെടിവെപ്പ് നീണ്ടു നിന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

കുപ് വാര ജില്ലയിലെ ലാന്‍ഗേറ്റിലെ സൈനിക ക്യാംപിന് മുന്നില്‍ കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഭടന്മാര്‍ക്ക് നേരെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. ജാഗ്രതയിലായിരുന്ന സുരക്ഷാ ഭടന്മാര്‍ ഉടന്‍ തന്നെ തിരിച്ചടിക്കുകയും ചെയ്തു.


ഒരു മണിക്കൂറോളം നീണ്ടുനിന്ന വെടിവെപ്പിന്‍റെ ആദ്യ 20 മിനുറ്റ് നീണ്ട വെടിവെപ്പിന് ശേഷം പ്രദേശത്ത് നടത്തിയ തിരച്ചിലിലാണ് സൈന്യം 2 അക്രമികളെ വധിച്ചത്.  പിന്നീടു പുലർച്ചെ ആറരയോടെ ഭീകരർ വീണ്ടും വെടിയുതിർത്തു.


അതേസമയം, ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി ഇന്ത്യയിലേക്കു നുഴഞ്ഞുകയറാനുള്ള ഭീകരരുടെ മൂന്നു ശ്രമങ്ങൾ സൈന്യം തകർത്തു. നൗഗാം സെക്ടറിലായിരുന്നു രണ്ടു ശ്രമങ്ങൾ. ഒരെണ്ണം റാംപൂറിലും.


പാകിസ്താന്‍ നിയന്ത്രണരേഖയ്ക്കപ്പുറത്ത് പുതിയ ഭീകരപരിശീലനകേന്ദ്രങ്ങള്‍ തുറക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യ അതീവ ജാഗ്രതയിലാണ്.