ശ്രീ​ന​ഗ​ര്‍: ജ​മ്മു കാശ്മീ​രി​ലെ നൌഷേരയി​ല്‍ പാ​ക്കിസ്ഥാ​ന്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ സൈ​നി​ക​ന് വീ​ര​മൃത്യൂ. അ​തി​ര്‍​ത്തി​ലം​ഘി​ച്ച്‌ പാ​ക്കി​സ്ഥാ​ന്‍ ന​ട​ത്തി​യ വെ​ടി​വെയ്പി​ലാ​ണ് സൈ​നി​ക​ന്‍ മ​രി​ച്ച​ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇ​ന്ത്യ​ന്‍ സൈ​നി​ക​ര്‍​ക്കുനേ​രെ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ പാ​ക്കി​സ്ഥാ​ന്‍ വെ​ടി​യു​തി​ര്‍​ക്കു​ക​യാ​യി​രു​ന്നു. മ​ണി​പ്പൂ​ര്‍ സ്വ​ദേ​ശിയായ വി​കാ​സ് ഗു​രു​ങ്(21) ആ​ണ് മ​രി​ച്ച​ത്. രജൗരി ജില്ലയിലെ നൗഷേരാ സെക്റ്ററിലെ നിയന്ത്രണരേഖയിലാണ് സംഭവം.


ബു​ധ​നാ​ഴ്ച സാ​ന്‍പ​യി​ല്‍ പാ​ക്കി​സ്ഥാ​ന്‍ ന​ട​ത്തി​യ വെ​ടി​വെയ്പി​ല്‍ ഒ​രു ബി​എ​സ്‌എ​ഫ് ജ​വാ​ന്‍ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു.