ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ധനമന്ത്രിയായി വീണ്ടും ചുമതലയില്‍. വൃക്കമാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് വിധേയനായി മൂന്നുമാസമായി അദ്ദേഹം വിശ്രമത്തിലായിരുന്നു. ഇന്നു മുതല്‍ അദ്ദേഹം ഓഫീസിലെത്തി തുടങ്ങും.


COMMERCIAL BREAK
SCROLL TO CONTINUE READING

ജെയ്റ്റ്‌ലിക്ക് ധനകാര്യം, കമ്പനികാര്യം വകുപ്പുകള്‍ അനുവദിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉത്തരവിറക്കി. ഏപ്രില്‍ മാസം മുതല്‍ ജെയ്റ്റ്‌ലി മന്ത്രിയുടെ ഓഫീസിലെത്തിയിരുന്നില്ല.


ജെയ്റ്റ്‌ലിയുടെ അഭാവത്തില്‍ റെയില്‍വെ മന്ത്രി പീയുഷ് ഗോയലാണ് ധനമന്ത്രാലയത്തിന്‍റെ ചുമതല വഹിച്ചിരുന്നത്. മൂന്നുമാസക്കാലവും വകുപ്പില്ലാ മന്ത്രിയായി തുടര്‍ന്നതിനാല്‍ വീണ്ടും ജെയ്റ്റ്‌ലിക്ക് സത്യപ്രതിജ്ഞ ചെയ്യേണ്ട ആവശ്യമില്ല.