ന്യൂഡല്‍ഹി: പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ജനുവരി 31ന് ആരംഭിക്കും. ഫെബ്രുവരി 1ന് ഇടക്കാല ബജറ്റ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അവതരിപ്പിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ജനുവരി 31 മുതല്‍ ഫെബ്രുവരി 13 വരെയാണ് പാര്‍ലമെന്‍റ് ബജറ്റ് സമ്മേളനം ചേരുക. ഇന്ന് ചേര്‍ന്ന പാര്‍ലമെന്‍ററി കാര്യ മന്ത്രിസഭ സമിതിയാണ് ബജറ്റ് സമ്മേളനത്തിന്‍റെ തീയതി നിശ്ചയിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പുള്ള അവസാന പാര്‍ലമെന്‍റ് സമ്മേളനമായിരിക്കും ഇത്.


2014ല്‍ അധികാരത്തിലെത്തിയ മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റാണ് ഇത്. ബജറ്റില്‍ ശമ്പള വരുമാനക്കാരെയും മധ്യവര്‍ഗത്തെയും കൂടുതല്‍ പരിഗണിച്ചേക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് നികുതി ആനുകൂല്യങ്ങള്‍ വര്‍ധിപ്പിച്ചേക്കുമെന്നും വിദഗ്ധര്‍ വിലയിരുത്തുന്നു. 


80 സി പ്രകാരമുള്ള നിക്ഷേപ പരിധി 1.50 ലക്ഷത്തില്‍നിന്ന് വര്‍ധിപ്പിക്കണമെന്നത് ദീര്‍ഘകാലമായുള്ള ആവശ്യമാണ്. 2014 ലാണ് ഇതുപ്രകാരമുള്ള പരിധി അവസാനം വര്‍ധിപ്പിച്ചത്. ഭവന വായ്പയുടെ പലിശയ്ക്ക് നല്‍കുന്ന നികുതിയിളവ് പരിധിയും വര്‍ധിപ്പിച്ചേക്കും.