ന്യൂഡല്‍ഹി:  തമിഴ് നാടിനും മഹാരാഷ്ട്രയ്ക്കും പിന്നാലെ Lock down ഏപ്രിൽ 30 വരെ  നീട്ടി അരുണാചൽ പ്രദേശ്, മിസോറം, പുതുച്ചേരി ... 


COMMERCIAL BREAK
SCROLL TO CONTINUE READING

മാർച്ച് 24ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ച 21 ദിവസത്തെ Lock down അവസാനിക്കുന്നതിന് ഒരു ദിവസം മുമ്പാണ് പ്രഖ്യാപനം.


Lock down ഏപ്രിൽ 30 വരെ നീട്ടിയതായി അരുണാചൽ ചീഫ് സെക്രട്ടറി നരേഷ് കുമാർ  ആണ് മാധ്യമങ്ങളെ അറിയിച്ചത്. അതേസമയം  അരുണാചൽ പ്രദേശില്‍ ഇതുവരെ ഒരു കൊറോണ വൈറസ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്


ഏപ്രിൽ 30 വരെ lock down നീട്ടാന്‍  കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും തീരുമാനിച്ചതായി  വി. നാരായണസാമി പറഞ്ഞു. അയൽ സംസ്ഥാനമായ തമിഴ്‌നാട് lock down തുടരുന്നതിനാൽ ഞങ്ങൾക്ക് വേറിട്ട്‌  പ്രവര്‍ത്തിക്കാന്‍ സാധിക്കില്ല. പുതുച്ചേരിയിലും lock down ഏപ്രിൽ 30 വരെ തുടരും.   lock down നീട്ടുന്നതിന് പുതുച്ചേരി മന്ത്രിസഭ അംഗീകാരം നൽകി. പ്രദേശത്തെ രാഷ്ട്രീയ പാര്‍ട്ടി നേതാക്ക ള്‍ക്കും  ഈ വിഷയത്തില്‍ ഒരേ അഭിപ്രായമാണ്,  നാരായണസാമി പറഞ്ഞു.


ഇത് വളരെ കടുത്ത തീരുമാനമാണെങ്കിലും പുതുച്ചേരിയിലെ ജനങ്ങൾക്കായി ഇത് ചെയ്യണം, നാരായണസാമി കൂട്ടിച്ചേര്‍ത്തു.


മിസോറമിലും  lock down നീട്ടിയതായി മിസോറം മുഖ്യമന്ത്രി സൊറ൦തംഗ അറിയിച്ചു
 കൊറോണ വൈറസിനെതിരായ പോരാട്ടത്തിൽ കഴിഞ്ഞ മൂന്നാഴ്ചയായി നേടിയ നേട്ടങ്ങൾ ഏകീകരിക്കുന്നതിനായി പുതിയ മാർഗ്ഗനിർദ്ദേശങ്ങളുമായി ഏപ്രിൽ 30 വരെ സംസ്ഥാനത്ത് lock down  നീട്ടുന്നതായി അദ്ദേഹം പറഞ്ഞു.   അതേസമയം, അടുത്ത രണ്ടാഴ്ചയ്ക്കുള്ള നിയന്ത്രണങ്ങളുടെ തീവ്രത പ്രദേശങ്ങളിലെ സ്ഥിതി അനുസരിച്ച് വ്യത്യാസപ്പെടാമെന്നും അദ്ദേഹം സൂചിപ്പിച്ചു.  


ഇതുവരെ തമിഴ്‌നാട്, മഹാരാഷ്ട്ര, പഞ്ചാബ്, ഒഡീഷ, പശ്ചിമ ബംഗാൾ, തെലങ്കാന, കർണാടക എന്നീ   സംസ്ഥാനങ്ങളാണ്  ഏപ്രില്‍  30 വരെ  lock down നീട്ടുന്നതായി പ്രഖ്യാപിച്ചിരുന്നത്.