മുംബൈ: അസദുദ്ദീൻ ഉവൈസിയുടെ നേതൃത്വത്തിലുള്ള ആൾ ഇന്ത്യ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീ​ന്​(എഐഎംഐഎം) മഹാരാഷ്​ട്ര തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന്​ വിലക്ക്​. ആവശ്യമായ രേഖകൾ സമർപ്പിക്കാതിരുന്നതിനെ തുടർന്ന്​​ പാർട്ടിയുടെ അംഗീകാരം ​മഹാരാഷ്​ട്ര തെരഞ്ഞെടുപ്പ്​ കമീഷൻ റദ്ദാക്കുകയായിരുന്നുവെന്ന്  കമീഷൻ അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

ആദായ നികുതി, ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കണമെന്ന് എഐഎംഐഎമ്മിന് നേരത്തെ നോട്ടീസ് അയച്ചിരുന്നതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഓഡിറ്റ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. മറുപടി ലഭിക്കാത്തതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തി ഉത്തരവിറക്കിയതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. 


അതേസമയം തെരഞ്ഞെടുപ്പ്​ കമീഷ​െൻറ നടപടി രാഷ്​ട്രീയ സമ്മർദം മൂലമാണ്​ സംശയിക്കുന്നതായും ഇതിൽ നടുക്കമുണ്ടെന്നും എഐഎംഐഎം നേതാവും എംഎല്‍എയുമായ ഇംതിയാസ് ജമീല്‍ പറഞ്ഞു.  മൂന്നു വർഷത്തെ ആദായ നികുതി റിട്ടേണ്‍ അടക്കം അംഗീകാരത്തിന്​ ആവശ്യമായ എല്ലാ രേഖകളും സമർപ്പിച്ചിരുന്നതായും പാർട്ടി അറിയിച്ചു.


കഴിഞ്ഞ വർഷം നടന്ന ഔറംഗാബാദ്​ മുനിസിപ്പൽ തെരഞ്ഞെടുപ്പിൽ പാർട്ടി ഏറ്റവും വലിയ രണ്ടാമത്തെ കക്ഷിയായിരുന്നു. 81 അംഗ  നന്ദേഡ്​ മുനിസിപ്പൽ കോർപറേഷനിൽ 2012 ൽ നടന്ന തെരഞ്ഞെടുപ്പിൽ എഐഎംഐഎമ്മിന്‍റെ  11 അംഗങ്ങളും  വിജയിച്ചിട്ടുണ്ട്​. മഹാരാഷ്​ട്ര നിയമസഭയിൽ മജ്​ലിസെ ഇത്തിഹാദുൽ മുസ്​ലിമീ​ന് രണ്ട്​ അംഗങ്ങളുമുണ്ട്​.