Assam Assembly Election: 92 സീറ്റുകളിൽ BJP യും 26 സീറ്റുകളിൽ അസോം ഗണ പരിഷത്തും 8 സീറ്റുകളിൽ യുപിപിഎലും മത്സരിക്കും
അസം നിയമസഭ തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള എൻഡിഎയുടെ സീറ്റ് വിഭജനം പൂർത്തിയായി. മാർച്ച് 27ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പിൽ 92 സീറ്റുകളിൽ ബിജെപി മത്സരിക്കും.
New Delhi: അസം നിയമസഭ തെരഞ്ഞെടുപ്പിന് (Assam Assembly Election) വേണ്ടിയുള്ള എൻഡിഎയുടെ സീറ്റ് വിഭജനം പൂർത്തിയായി. മാർച്ച് 27ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പിൽ 92 സീറ്റുകളിൽ ബിജെപി (BJP) മത്സരിക്കും. 26 സീറ്റുകളിൽ അസോം ഗണ പരിഷത്തും 8 സീറ്റുകളിൽ യുണൈറ്റഡ് പീപ്പിൾസ് പാർട്ടി ലിബറലും മത്സരിക്കുമെന്നാണ് തീരുമാനം. ആസ്സാമിൽ നിയമസഭാ തിരഞ്ഞെടുപ്പിന് ആകെ 126 സീറ്റുകളാണ് ഉള്ളത്.
ആസ്സാമിലെ ഒരു തദ്ദേശീയ പാർട്ടി ബിജെപിയോടൊപ്പം (BJP) ചേർന്നിരുന്നു. ഈ പാർട്ടിയിൽ നിന്നുള്ള ഒന്നോ രണ്ടോ ആളുകൾ ബിജെപിയുടെ ചിഹ്നത്തിൽ മത്സരിനിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതുവരെ 84 സീറ്റുകളിലെ ബിജെപി സ്ഥാനാർഥികളെ തീരുമാനിച്ച് കഴിഞ്ഞെന്നാണ് വിവരങ്ങൾ ലഭിച്ചിട്ടുള്ളത്. സീറ്റുകൾ കുറിച്ചും സ്ഥാനാർഥികളെ (Candidates) കുറിച്ചുമുള്ള കൂടുതൽ വിവരങ്ങൾ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതെ സമയം അസോം ഗണ പരിഷത്തിന്റെ സ്ഥാപകനും രണ്ട് തവണ മുഖ്യമന്ത്രിയുമായിരുന്ന പ്രഫുല്ല കുമാർ മഹന്ത ഇത്തവണ മത്സരിക്കാൻ സാധ്യതയില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ശാരീരികമായി അസ്വസ്ഥതകൾ ഉള്ള മഹന്ത ഇപ്പോൾ ഡൽഹിയിൽ (Delhi) ചികിത്സയിൽ കഴിയുകയാണ്. മാത്രമല്ല ഇപ്പോഴത്തെ അസോം ഗണ പരിഷത്തിന്റെ നേതൃത്വവുമായി പൗരത്വ നിയമത്തിന്റെ പേരിൽ നേരത്തെ തന്നെ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു.
ALSO READ: Taj Mahal-ന് ബോംബ് ഭീക്ഷണി: വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു,കവാടങ്ങൾ എല്ലാം അടച്ചു
2016 ലെ ആസം നിയമസഭാ തെരഞ്ഞെടുപ്പിൽ (Election) ബിജെപി 84 സീറ്റുകളിലായിരുന്നു മത്സരിച്ചത്. അതിൽ 60 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു. 2011 ൽ ബിജെപി വിജയിച്ചത് 55 സീറ്റുകളിലായിരുന്നു. അസോം ഗണ പരിഷത്ത് മത്സരിച്ച 24 സീറ്റുകളിൽ 14 സീറ്റുകളിലും വിജയിച്ചിരുന്നു. അതേസമയം യുപിപിഎൽ 4 സീറ്റുകളിൽ മത്സരിച്ചിരുന്നെങ്കിലും ഒരു സീറ്റിലും വിജയം കൈവരിക്കാൻ സാധിച്ചിരുന്നില്ല. കോൺഗ്രസിൽ (Congress) നിന്ന് പിരിഞ്ഞ് തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയിൽ ചേർന്ന് ബോഡോലാന്റ് പീപ്പിൾസ് ഫ്രണ്ട് അന്ന് മത്സരിച്ച 16 സീറ്റുകളിൽ 12 എണ്ണത്തിലും വിജയിച്ചിരുന്നു. ഇപ്പോൾ ബിജെപിയുമായി പിരിഞ്ഞ് വീണ്ടും കോൺഗ്രസിൽ ചേർന്നിട്ടുണ്ട്.
ALSO READ: V K Sasikala: DMKയുടെ പരാജയം ഉറപ്പാക്കണം, രാഷ്ട്രീയത്തോട് വിടവാങ്ങി വി കെ ശശികല
ഇത്തവണ അസാമിൽ (Assam) മൂന്ന് ഘട്ടമായി ആണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 എന്നീ ദിവസങ്ങളിൽ നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഫലം മെയ് 2 ന് പ്രഖ്യാപിക്കും. 2016 ലാണ് ബിജെപി സർക്കാർ ആദ്യമായി അസാമിൽ ഭരണത്തിലെത്തുന്നത്. ഇത്തവണയും ഭരണം നിലനിർത്താനാണ് ബിജെപി ശ്രമിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...