അസ്സാം: ഇന്ത്യൻ അതലറ്റിക്സ് താരവും (Athletics) 2018ലെ ലോക അണ്ടർ -20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ ഇനത്തിലെ സ്വർണ്ണമെഡൽ ജേതാവുമായി ഹിമാദാസിനെ ആസ്സാം പോലിസിൽ ഡി.വൈ.എസ്.പിയായി നിയമിച്ചു. കായികമേഖലയിലുള്ള ഹിമയുടെ സംഭാവനകളും പ്രകടനവും കണക്കിലെടുത്താണ് നിയമനം.മുഖ്യമന്ത്രി സർബാനന്ദ സോനോവലിന്റെ സാന്നിധ്യത്തിലാണ് ഹിമ പൊലീസിലെ ഉയർന്ന സ്ഥാനം ഏറ്റെടുത്തത്. സോനോവൽ നിയമന ഉത്തരവ് കൈമാറി. കുട്ടിക്കാലത്ത് കളിപ്പാട്ടത്തോക്ക് വാങ്ങി കളിച്ചിരുന്ന കാലത്ത് കണ്ട് സ്വപ്നമായിരുന്നുവെന്ന് അസ്സാം പോലീസിലെ ജോലി എന്ന് ഹിമ പ്രതികരിച്ചു.
ഇന്ത്യയിൽ 21 വയസ്സുള്ള ഡി.വൈ.എസ്.പി (DYSP) ഒരു പക്ഷെ ഹിമ മാത്രമെ ഉണ്ടാവുകയുള്ളു.ആസാം എന്ന സംസ്ഥാനത്തെ നഗാവോനിലാണ് ഹിമ ദാസ് ജനിച്ചത്. ജോമാലി, റോൻജിത്ത് ദാസ് ദമ്പതിമാരുടെ ആറ് മക്കളിൽ ഏറ്റവും ഇളയതാണ് ഹിമ. നെൽപാടങ്ങൾക്കരികിലെ കളിയിടങ്ങളിൽ തന്റെ സ്ക്കൂളിലെ ആൺകുട്ടികളോടൊപ്പം ഫുട്ട്ബാൾ കളിച്ചാണ് കായികരംഗത്തേക്ക് ഹിമ എത്തുന്നത്.
സ്പോർട്ട്സ് (Sports) ആന്റ് യൂത്ത് വെൽഫെയർ ഡയറക്ടറേറ്റ് അംഗവും കായിക പരിശീകനുമായ നിപ്പോൺ ദാസ് ആണ് ഹിമയിലെ അതിവേഗ ഓട്ടക്കാരിയെ കണ്ടെത്തുന്നത്. കായികജീവിതത്തിൽ കൂടുതൽ അനുകൂലമായ സാഹചര്യങ്ങൾക്കായി ഗുവഹാത്തിയിലേക്ക് മാറാൻ നിപ്പോൺ ദാസ് ഹിമയോട് ആവശ്യപ്പെട്ടിരുന്നു. ഗുവഹാത്തി ഹിമയുടെ ഗ്രാമത്തിൽ നിന്നും 140 കി.മീ ദൂരെയാണ്. ഹിമയുടെ മാതാപിതാക്കൾ ആദ്യം എതിർത്തെങ്കിലും പിന്നീട് സമ്മതം നൽകി.
ALSO READ: Attukal Pongala: അറിയാം ഗിന്നസ് ബുക്കിലെത്തിയ ആറ്റുകാലമ്മയുടെ പ്രസിദ്ധമായ പൊങ്കാലയെ പറ്റി
ആഗോളതലത്തിൽ സ്വർണ്ണമെഡൽ കരസ്ഥമാക്കിയ ആദ്യത്തെ ഇന്ത്യൻ ഓട്ടക്കാരിയാണ് ഹിമ. ഫിൻലാന്റിലെ ടാമ്പെരെയിൽ വച്ചു നടന്ന 2018 ലോക അണ്ടർ-20 അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ 400 മീറ്റർ 51.46 സെക്കന്റുകൊണ്ട് പൂർത്തിയാക്കികൊണ്ട് ഹിമ സ്വർണ്ണമെഡൽ കരസ്ഥമാക്കി. 2018 കോമൺവെൽത്ത് ഗെയിംസിൽ (Common Wealth) 400 മീറ്ററിലും 4x400 മീറ്റർ റിലെയിലും ഹിമ പങ്കെടുത്തിരുന്നു. അന്ന് 400 മീറ്ററിൽ ആറാം സ്ഥാനവും, റിലേയിൽ ഇന്ത്യൻ ടീമിന്റെ ഭാഗമായി ഏഴാം സ്ഥാനവും നേടി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...