West Bengal Assembly Election 2021: ബംഗാളില്‍ രക്തച്ചൊരിച്ചിലും രാഷ്ട്രീയകൊലകളും അവസാനിച്ചു, ഇനി വരുന്നത് BJPയുടെ ഭരണമെന്ന് Tejasvi Surya

നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ ആതീവ ആത്മവിശ്വാസത്തോടെയാണ് BJP തിരഞ്ഞെടുപ്പിനെ നേരിടുന്നത്.  

Written by - Zee Malayalam News Desk | Last Updated : Mar 4, 2021, 09:11 PM IST
  • മെയ് 3ന് പശ്ചിമ ബംഗാളിന് ആദ്യ BJP മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് പാര്‍ട്ടിയുടെ യുവ നേതാവും MPയുമായ തേജസ്വി സൂര്യ
  • ബംഗാളില്‍ രക്തച്ചൊരിച്ചിലിന്‍റെയും രാഷ്ട്രീയ കൊലപാതകങ്ങളുടെയും കാലം അവസാനിച്ചതായും തേജസ്വി പറഞ്ഞു
  • .
West Bengal Assembly Election 2021: ബംഗാളില്‍ രക്തച്ചൊരിച്ചിലും രാഷ്ട്രീയകൊലകളും അവസാനിച്ചു, ഇനി വരുന്നത് BJPയുടെ ഭരണമെന്ന്  Tejasvi Surya

New Delhi: നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന പശ്ചിമ ബംഗാളില്‍ ആതീവ ആത്മവിശ്വാസത്തോടെയാണ് BJP തിരഞ്ഞെടുപ്പിനെ നേരിടുന്നത്.  

ഇതുവരെ ഭരണം ലഭിക്കാത്ത ബംഗാളില്‍ അധികാരം ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഴിഞ്ഞ 5 വര്‍ഷമായി BJP പ്രയത്നത്തിലാണ്...  TMCയെ തറപറ്റിച്ച് പശ്ചിമ ബംഗാളില്‍ കനത്ത വിജയം നേടുമെന്ന ആത്മവിശ്വാസത്തിലാണ് പാര്‍ട്ടിയുടെ  നേതാക്കളും.   

മെയ് 3ന് പശ്ചിമ ബംഗാളിന് ആദ്യ BJP മുഖ്യമന്ത്രിയെ ലഭിക്കുമെന്ന് പാര്‍ട്ടിയുടെ യുവ നേതാവും  MPയുമായ  തേജസ്വി സൂര്യ  (Tejasvi Surya) പറഞ്ഞു.

ബംഗാളില്‍ രക്തച്ചൊരിച്ചിലിന്‍റെയും  രാഷ്ട്രീയ കൊലപാതകങ്ങളുടെയും കാലം അവസാനിച്ചു, കാരണം ഇനി ബംഗാള്‍ ഭരിക്കാന്‍ പോകുന്നത് ബിജെപി മുഖ്യമന്ത്രിയാണ്,  തേജസ്വി പറഞ്ഞു. മുഖ്യമന്ത്രിക്കസേരയിലുള്ള മമത ബാനര്‍ജിയുടെ ദിവസങ്ങള്‍ എണ്ണപ്പെട്ടുകഴിഞ്ഞവെന്നും ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്ന  294 സീറ്റുകളില്‍ 200 സീറ്റുകളിലും ബിജെപി വന്‍ വിജയം നേടുമെന്നും  അദ്ദേഹം  കൂട്ടിച്ചേര്‍ത്തു.

BJP സംസ്ഥാന അദ്ധ്യക്ഷന്‍ ദിലീപ് ഘോഷും  (Dileep Ghosh) പാര്‍ട്ടിയുടെ ഇതുവരെയുള പ്രകടനത്തില്‍ പൂര്‍ണ്ണ സംതൃപ്തനാണ്.  അഞ്ചുവര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നിയമസഭ  തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ പാര്‍ട്ടി ആരംഭിച്ചിരുന്നുവെന്നും അതിനാല്‍ തിരഞ്ഞെടുപ്പില്‍ 200ല്‍ അധികം സീറ്റുകള്‍ നേടുമെന്നും അദ്ദേഹം  ആത്മവിശ്വാസത്തോടെ പറഞ്ഞു.

ഘട്ടം ഘട്ടമായുളള പ്രവര്‍ത്തനമാണ് BJP നടത്തിയിരുന്നത്. അതിന്‍റെ ആദ്യ ഫലം  ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കണ്ടതാണ്,  '19 മേ ഹാഫ്, 21 മേ സാഫ് ' (19ല്‍ പകുതി,  21ല്‍ തൂത്തുവാരുക) എന്നതാണ് തങ്ങളുടെ മുദ്രാവാക്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

Also read: Uttar Pradesh: നിങ്ങള്‍ പ്രസവിച്ച കുട്ടികളുടെ പഠനച്ചെലവ് സര്‍ക്കാര്‍ എന്തിന് വഹിക്കണം? വിവാദമായി BJP MLAയുടെ പരാമര്‍ശം

അതേസമയം, TMC സര്‍ക്കാര്‍ അധികാരത്തില്‍ തുടരുമെന്ന കാര്യത്തില്‍  ഉറപ്പു നല്‍കുകയാണ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍.   ബംഗാല്‍ TMC പരാജയപ്പെട്ടാല്‍   ഈ പണി നിര്‍ത്തി പോകുമെന്നുവരെ അദ്ദേഹം പ്രസ്താവിച്ചിരിയ്ക്കുകയാണ്.

Also read: Kerala Assembly Election 2021: കേരളത്തിന്‍റെ മുഖച്ഛായ മാറ്റാന്‍ E Sreedharan എത്തുന്നു, BJP മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ അമ്പരന്ന് കേരള രാഷ്ട്രീയം

മാര്‍ച്ച് 27 മുതല്‍ ഏപ്രില്‍ 29 വരെ 8 ഘട്ടങ്ങളായാണ് ഇത്തവണ  പശ്ചിമ ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News