ഗുവാഹത്തി: അസമിലെ ടിന്‍സുകിയ ജില്ലയില്‍ സൈനിക വാഹനത്തിന് നേര്‍ക്കുണ്ടായ കുഴി ബോംബാക്രമണത്തില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. അസമിലെ ടിന്‍സുക്ക ജില്ലയിലെ പെന്‍ഗ്രിയില്‍ പുലര്‍ച്ചെ 5.30ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

സൈനിക വാഹനവ്യൂഹം കടന്നുപോകുമ്പോള്‍ റോഡില്‍ സ്ഥാപിച്ചിരുന്ന കുഴിബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന് ശേഷം വനമേഖലയില്‍ ഒളിച്ചിരുന്ന ഉള്‍ഫ ഭീകരര്‍ സൈനിക വാഹനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു. സുരക്ഷാ സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. സൈന്യവും ശക്തമായി തിരിച്ചടിച്ചു.


ബുധനാഴ്ച പേങ്കേരിയിലെ തേയില തോട്ടത്തില്‍ വാനിന് നേരെ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും രണ്ട് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.