കൊൽക്കത്ത: Assam Intel Report: ഒരു വശത്ത് ജമ്മു കശ്മീരിലെ  (Jammu Kashmir) ഭീകരാക്രമണങ്ങൾ കൊണ്ട് അന്തരീക്ഷം തകർക്കാനുള്ള ശ്രമം നടക്കുന്നു മറുവശത്ത് പാകിസ്ഥാൻ രഹസ്യാന്വേഷണ ഏജൻസി ഐഎസ്ഐ (ISI) മറ്റൊരു വലിയ ഗൂണ്ടാലോചനയിലാണ്.   


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ ഗൂഡാലോചനയിൽ ഇവരുടെ ലക്‌ഷ്യം അസമിലെ സൈനിക മേഖലകളും ആർഎസ്എസ് (RSS) നേതാക്കളുമാണ്.  ലഭിക്കുന്ന വിവരമനുസരിച്ച് ഒക്ടോബർ 16 ന് അസം പോലീസിന് ഒരു ഇന്റൽ റിപ്പോർട്ട് ലഭിച്ചു. ഈ റിപ്പോർട്ട് അനുസരിച്ച് ISI യുടെ ലക്ഷ്യം RSS കേഡർ ആണ്. ഇതിനുപുറമെ സൈനിക മേഖലകളും ഇവരുടെ ലക്ഷ്യത്തിലുണ്ട്. 


Also Read: Jammu and Kashmir: ജമ്മുകശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽ രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ കൂടി മരിച്ചു


റിപ്പോർട്ടിൽ ഭീകരവാദികൾ ഐഇഡി ബ്ലാസ്റ്റ് (IED Blast) നടത്താനുള്ള ഗൂഡാലോചനയും നടത്തുന്നുണ്ടെന്നാണ്. അതും തിരക്കേറിയ പ്രദേശങ്ങളിലാണ് ഇവർ സ്ഫോടനം നടത്താൻ ലക്ഷ്യമിടുന്നത്. ഇതിനുപുറമെ മതപരമായ സ്ഥലങ്ങളും ഭീകരരുടെ ലക്ഷ്യത്തിലുണ്ട്. ഇതിനെക്കുറിച്ച് പോലീസ് ഔദ്യോഗികമായി ഒന്നും പറഞ്ഞിട്ടില്ലെങ്കിലും സുരക്ഷാ ക്രമീകരണങ്ങൾ കണക്കിലെടുത്ത് ഒരുക്കങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്


ഒരുവിധം പറഞ്ഞാൽ കശ്മീരിലെ ഭീകരർക്കെതിരായ സൈന്യത്തിന്റെ നടപടി പാക്കിസ്ഥാനെ അമ്പരപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ജമ്മു കശ്മീരിലെ തീവ്രവാദികൾ സാധാരണക്കാരെയും കശ്മീരിരല്ലാത്തവരെയും പ്രത്യേകിച്ച് ഹിന്ദുക്കളെയും ലക്ഷ്യമിടുന്നത്. 2021 ൽ ഭീകരർ താഴ്‌വരയിൽ മാത്രം 30 സാധാരണക്കാരെ വധിച്ചു. ഇതിന് മറുപടിയായി സിവിലിയൻ കൊലപാതകങ്ങൾക്ക് ശേഷം 9 ഏറ്റുമുട്ടലുകളിൽ ഇതുവരെ 13 ഭീകരർ കൊല്ലപ്പെട്ടു.


Also Read: Heavy Rain: ഉത്തരേന്ത്യയിൽ കനത്ത മഴ; പല റോഡുകളും വെള്ളത്തിൽ മുങ്ങി


 


പാക്കിസ്ഥാന്റെ (Pakistan) നിർദ്ദേശപ്രകാരമാണ് ഭീകരർ ജമ്മു കശ്മീരിലെ സാധാരണക്കാരെ കൊല്ലാനുള്ള പുതിയ തന്ത്രം പിന്തുടരുന്നത്. ശ്രീനഗറിൽ ഭീകരർ ശനിയാഴ്ച ഒരു ഗോൾഗപ്പ കച്ചവടക്കാര വധിച്ചിരുന്നു.  കൂടാതെ ഇന്നലെ കുൽഗാമിൽ ഭീകരർ നടത്തിയ വെടിവെപ്പിൽ രണ്ട് കശ്മീരി ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.