Assembly Election 2021: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ PM Modi യുടെ അസം, ബംഗാൾ റാലി ഇന്ന്
ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാന സാന്നിധ്യമാകാൻ പ്രധാനമന്ത്രി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ന്യൂഡൽഹി: തിരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് ആവേശം പകരാൻ മോദിയുടെ അസം, ബംഗാൾ സന്ദർശനം ഇന്ന്.
ഇരു സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി (PM Modi) പങ്കെടുക്കും. ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയിരിക്കുന്ന സംസ്ഥാനങ്ങളിൽ പ്രധാന സാന്നിധ്യമാകാൻ പ്രധാനമന്ത്രി തയ്യാറെടുപ്പുകൾ നടത്തിയിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
പശ്ചിമ ബംഗാൾ (West Bengal) പര്യടനത്തിന് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച ബംഗ്ലാ ഭാഷയിൽ ട്വീറ്റ് ചെയ്യുകയും റാലിയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ട്.
ട്വീറ്റിൽ അദ്ദേഹം കുറിച്ചത് ഇപ്രകാരമാണ് 'പശ്ചിമ ബംഗാളിലെ എന്റെ സഹോദരീസഹോദരന്മാർക്കിടയിൽ എത്താൻ നാളെ മാർച്ച് 18 ന് അവസരം ലഭിക്കുമെന്നും. പുരുലിയയിലെ ഒരു പൊതുയോഗത്തിൽ ഞാൻ അഭിസംബോധന നടത്തുമെന്നും. പശ്ചിമ ബംഗാളിലുടനീളം മാറ്റത്തിനുള്ള ആഗ്രഹം ഉയർന്നിട്ടുണ്ടെന്നും. ബിജെപിയുടെ സദ്ഭരണമെന്ന അജണ്ട പശ്ചിമ ബംഗാളിലെ ജനങ്ങൾക്കിടയിൽ ഉണർവുണ്ടാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി കുറിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിലെ സഹോദരീ സഹോദരന്മാരെ കാണാൻ സാധിക്കുമെന്നതിൽ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. പുരൂലിയയിലെ റാലിയെയാണ് അഭിസംബോധന ചെയ്യുന്നത്. മാറ്റത്തിനായുള്ള ആഗ്രഹമാണ് ബംഗാളിലുടനീളം കാണുന്നത്. സദ് ഭരണമെന്ന ബിജെപിയുടെ (BJP) അജണ്ട ആളുകളിൽ ഉണർവുണ്ടാക്കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
അതുപോലെതന്നെ വ്യാഴാഴ്ചത്തെ അസം (Assam) സന്ദർശനത്തെക്കുറിച്ചും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തിട്ടുണ്ട്. കരീംഗഞ്ചിലെ പ്രചാരണ റാലിയിൽ അസ്സമിലെ ജനങ്ങളോടൊപ്പം ചേരുന്നതിനായി താൻ എത്തുമെന്നും. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ വിവിധ തരത്തിലുള്ള നല്ല മാറ്റങ്ങൾക്കാണ് അസം ജനത സാക്ഷിയായതെന്നും. വികസനമെന്ന അജണ്ട തുടരാൻ അസം ജനതയിൽ നിന്നും എൻഡിഎ അനുഗ്രഹം തേടുന്നുവെന്നും പ്രധാനമന്ത്രി കുറിച്ചിട്ടുണ്ട്.
പശ്ചിമ ബംഗാളിൽ 8 ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്
പശ്ചിമ ബംഗാളിലെ (West Bengal) 294 നിയമസഭാ സീറ്റുകളിലേക്ക് 8 ഘട്ടങ്ങളായി വോട്ടിംഗ് നടക്കും. മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6, ഏപ്രിൽ 10, ഏപ്രിൽ 17, ഏപ്രിൽ 22, ഏപ്രിൽ 26, ഏപ്രിൽ 29 തീയതികളിൽ സംസ്ഥാനത്ത് പോളിംഗ് നടക്കും, തിരഞ്ഞെടുപ്പ് ഫലങ്ങൾ മെയ് 2 ന് വരും. ഒന്നും രണ്ടും ഘട്ടങ്ങളിൽ 30-30 സീറ്റുകളിലും മൂന്നാം ഘട്ടത്തിൽ 31 സീറ്റുകളിലും നാലാം ഘട്ടത്തിൽ 44 സീറ്റുകളിലും അഞ്ചാം ഘട്ടത്തിൽ 45 സീറ്റുകളിലും ആറാം ഘട്ടത്തിൽ 43 സീറ്റുകളിലും ഏഴാം ഘട്ടത്തിൽ 36 സീറ്റുകളിലും എട്ടാം ഘട്ടത്തിൽ 35 സീറ്റുകളിലും പോളിംഗ് നടക്കും.
അസമിലെ 126 സീറ്റുകളിൽ 3 ഘട്ടങ്ങളിലായിട്ടാണ് വോട്ടെടുപ്പ് നടക്കുന്നത്
അസമിലെ (Assam) 126 സീറ്റുകളിലേക്ക് മൂന്ന് ഘട്ടങ്ങളിലായി പോളിംഗ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. മാർച്ച് 27, ഏപ്രിൽ 1, ഏപ്രിൽ 6 തീയതികളിൽ സംസ്ഥാനത്ത് വോട്ടെടുപ്പ് നടക്കും. മെയ് 2 ന് തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കും. അസമിൽ ആദ്യ ഘട്ടത്തിൽ 47 സീറ്റുകളിൽ വോട്ട് രേഖപ്പെടുത്തും. ഇതിനുശേഷം രണ്ടാം ഘട്ടത്തിൽ 39 സീറ്റുകളിലും മൂന്നാം ഘട്ടത്തിൽ 40 സീറ്റുകളിലും വോട്ടിംഗ് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...