ന്യൂഡല്‍ഹി: അയോധ്യ ഭൂമി തര്‍ക്ക കേസില്‍ ദശാബ്ദങ്ങള്‍ നീണ്ട നിയമയുദ്ധത്തിന് ഇന്ന് പരിസമാപ്തിയാവുമ്പോള്‍ രാജ്യത്ത് സമാധാനം നിലനിര്‍ത്താന്‍ ഏവരും ശ്രദ്ധിക്കണമെന്ന ആഹ്വാനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.


COMMERCIAL BREAK
SCROLL TO CONTINUE READING

പുറത്തുവരുന്ന അയോധ്യാവിധി ആരുടെയും വിജയമോ പരാജയമോ അല്ലെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.  ട്വീറ്ററിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം.


‘സുപ്രീംകോടതി എന്തു വിധി പുറപ്പെടുവിച്ചാലും അത് ആരുടെയും വിജയമോ പരാജയമോ ആകില്ല. ഈ തീരുമാനം നമ്മുടെ പാരമ്പര്യമായ സമാധാനം, ഐക്യം തുടങ്ങിയ കാര്യങ്ങളെ ശക്തിപ്പെടുത്താനുള്ളതാണെന്നു ഞാന്‍ എല്ലാ പൗരന്മാരോടും അപേക്ഷിക്കുന്നു. കഴിഞ്ഞ കുറച്ചു മാസങ്ങളായി തുടര്‍ച്ചയായി സുപ്രീംകോടതിയില്‍ ഈ വിഷയത്തില്‍ വാദങ്ങള്‍ നടക്കുന്നു. ഈ കാലയളവില്‍ സമൂഹത്തിന്‍റെ എല്ലാ മേഖലകളിലും സമാധാനം സ്ഥാപിക്കാന്‍ കാണിച്ച ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്’, പ്രധാനമന്ത്രി പറഞ്ഞു.


കേ​സി​ല്‍ 40 ദി​വ​സം നീ​ണ്ട തു​ട​ര്‍ വാ​ദ​ത്തി​ന് ശേ​ഷ​മാ​ണ് വി​ധി പ​റ​യു​ന്ന​ത്. അലഹബാദ് ഹൈക്കോടതി വിധിക്കെതിരെ കേസിലെ മൂന്ന് കക്ഷികളും നല്‍കിയ അപ്പീലുകളിലാണ് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായഭരണഘടനാ ബെഞ്ച് വാദം കേട്ടത്. 134 വര്‍ഷം മുന്‍പുണ്ടായ തര്‍ക്കത്തിനാണ് ഇന്ന് പരിഹാരം ഉണ്ടാവുന്നത്. 


ശ​നി​യാ​ഴ്ച കോടതി അ​വ​ധി​ദി​ന​മാ​യിരുന്നിട്ടുകൂടി അ​യോ​ധ്യ കേ​സി​ല്‍ വി​ധി പ​റ​യാ​ന്‍ ഭ​ര​ണ​ഘ​ട​നാ ബെ​ഞ്ച് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.


അതേസമയം, രാജ്യത്തിന്‍റെ മാത്രമല്ല ലോകത്തിന്‍റെ തന്നെ കണ്ണും കാതും ഇന്ത്യയുടെ പരമോന്നത സുപ്രീംകോടതിയിലേക്കാണ്. 


എന്നാല്‍, നിര്‍ണ്ണായക വിധി പുറത്തുവരാനിരിക്കെ കനത്ത സുരക്ഷയിലാണ് രാജ്യം. അ​യോ​ധ്യ കേ​സി​ന്‍റെ വി​ധി വ​രാ​നി​രി​ക്കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാജ്യത്ത് സു​ര​ക്ഷ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍​ക്കും കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ള്‍​ക്കും കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. അ​യോ​ധ്യ​ക്കു പു​റ​മേ യു​പി​യി​ലെ പ്രശ്നബാധിതമായ മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലും രാ​ജ്യ​ത്താ​കെ​യും അ​തീ​വ​സു​ര​ക്ഷയാണ് ഒ​രുക്കിയിരിക്കുന്നത്.


അ​യോ​ധ്യ​യി​ലെ ത​ര്‍​ക്ക​ഭൂ​മി പ്ര​ദേ​ശ​ത്ത് കേ​ന്ദ്ര​സേ​ന​ക​ളും ദ്രു​ത​ക​ര്‍​മ സേ​ന​യും അ​ട​ക്കം 12,000 സു​ര​ക്ഷാ സൈ​നി​ക​രെ നി​യോ​ഗി​ച്ചു നാ​ലു ത​ല​ങ്ങ​ളി​ലാ​ണു സു​ര​ക്ഷ ശ​ക്ത​മാ​ക്കി​യ​ത്. നാ​ലാ​യി​രം കേ​ന്ദ്ര​സേ​നാം​ഗ​ങ്ങ​ള്‍ അ​ട​ക്കം 12,000 പോ​ലീ​സു​കാ​രെ​യാ​ണ് അ​യോ​ധ്യ​യി​ല്‍ നി​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. അ​യോ​ധ്യ​യി​ല്‍ ഡി​സം​ബ​ര്‍ അ​വ​സാ​നം വ​രെ നി​രോ​ധ​നാ​ജ്ഞ​യും ഏ​ര്‍​പ്പെ​ടു​ത്തി. സം​ഘ​ര്‍​ഷ​ങ്ങ​ള്‍ ല​ഘൂ​ക​രി​ക്കാ​നും റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നു​മാ​യി 1,600 ഗ്രാ​മ​ങ്ങ​ളി​ല്‍ 16,000 സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ക​രെ​യും പോ​ലീ​സ് മൈ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ലൂ​ടെ ബ​ന്ധ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.


ഉത്തര്‍പ്രദേശിലെ മുഴുവന്‍ ജില്ലകളിലേയും സ്ഥിതിഗതികള്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവലോകനം ചെയ്തു. പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ക്രമസമാധാന നില തകര്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ആദിത്യനാഥ് മുന്നറിയിപ്പ് നല്‍കി. അയോധ്യയില്‍ ഡിസംബര്‍ 10 വരെ നിരോധനാജ്ഞ തുടരുമെന്നു നേരത്തേ വ്യക്തമാക്കിയിരുന്നു. ക്ഷേത്ര നിര്‍മ്മാണത്തിനായി വി.എച്ച്.പി 1990 മുതല്‍ തുടങ്ങി വെച്ച കല്‍പ്പണികള്‍ നിര്‍ത്തി വെച്ചിട്ടുണ്ട്.


ബീഹാ​ര്‍, മ​ധ്യ​പ്ര​ദേ​ശ്, ഡ​ല്‍​ഹി, കര്‍ണാടക എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും അ​തീ​വ​ജാ​ഗ്ര​ത ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.