അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവന 1000 കോടി കവിഞ്ഞു. മൂന്ന് നാഷണലൈസ്ഡ് ബാങ്കുകളിലായി ലഭിച്ചതാണ് ഇത്രയും സംഭാവന. ജനുവരിയിൽ ആരംഭിച്ച ക്ഷേത്ര നിർമ്മാണ ക്യാമ്പയിനായി വിശ്വ ഹിന്ദ് പരിഷത്തിന്റെ 1.50 ലക്ഷം പ്രവർത്തകരാണ് രം​ഗത്തിറങ്ങിയത്.37 പ്രവർത്തകർ തുകകൾ ബാങ്കിൽ നിക്ഷേപിക്കാനായി മാത്രം രം​ഗത്തുണ്ടായിരുന്നു. എല്ലാ മതസ്ഥരും ക്ഷേത്ര നിർമ്മാണത്തിനായി സംഭവാന നൽകിയെന്ന് ശ്രീ രാം ജന്മഭൂമി തീർഥ ക്ഷേത്രം സെക്രട്ടറി ചംമ്പത്ത് റായി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ: Sreesanth കളിക്കാൻ ഇനിയും കാത്തിരിക്കണോ? BCCI പട്ടികയിൽ ഇടം നേടാതെ താരം, കാത്തിരിക്കാമെന്ന് മറുപടി


സ്റ്റേറ്റ് ബാങ്ക് ഒാഫ് ഇന്ത്യ(SBI),പഞ്ചാബ് നാഷണൽ ബാങ്ക്,ബാങ്ക് ഒാഫ് ബറോഡ എന്നാ ബാങ്കുകളിലാണ് ക്ഷേത്ര നിർമ്മാണത്തിനായുള്ള സംഭാവനകൾ എത്തിയത്. വിശ്വഹിന്ദു പരിഷത്തും,സംഘ പരിവാർ പ്രസ്ഥാനങ്ങളോട് യോജിച്ച് പ്രവർത്തിക്കുന്ന 35 സംഘടനകളും ഇതിനായി കൈ മെയ് മറന്നു പ്രയത്നിച്ചു. ബൈക്ക് റാലികളോ,മുദ്രാവാക്യങ്ങളോ ഒന്നുമില്ലാതിരുന്ന ക്യാമ്പയിനുകളിലൊന്നായിരുന്നു ഇതെന്നത് ശ്രദ്ധേയമാണ്.


Also ReadCorona കൈകാര്യം ചെയ്യുന്നതിലെ പിഴവ് വാർത്തയാക്കി; BBC ചാനലിന് വിലക്കേർപ്പെടുത്തി 


തികച്ചും അച്ചടക്കം പാലിച്ച് നടത്തിയ ക്യാമ്പെയിനുകളിലൊന്നായിരുന്നു ഇതെന്ന് വി.എച്ച്.പി(VHP) പറഞ്ഞു. 10,രൂപ മുതലുള്ള കൂപ്പണുകൾ ഇതിനായി നൽകിയിരുന്നു.​ഗ്രൂപ്പുകളായി തിരിച്ച പ്രത്യേകം വോളന്റിയർമാർ 50 വീടുകൾ ഒരു ദിവസം എന്ന നിലയിലാണ് കയറിയത്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 


 


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.