ചണ്ഡീഗഡ്: രാജ്യത്ത് രോഹിന്‍ഗ്യന്‍ മുസ്ലീങ്ങളെ ഉപയോഗിച്ച് മതപരിവര്‍ത്തനം നടത്താനുള്ള ശ്രമങ്ങള്‍ക്ക് പിന്നിൽ പാകിസ്താന്‍ എന്ന് ആക്ഷേപം.
ഹിന്ദുമത വിശ്വാസികളെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയരാക്കുന്നതിനു പുറമെ വനവാസി പെണ്‍കുട്ടികളും വലിയ തോതില്‍ ചൂഷണം ചെയ്യപ്പെടുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് അടിയന്തിരമായി നടപടി സ്വീകരിക്കണമെന്ന് വിശ്വഹിന്ദു പരിഷത്ത് ആവശ്യപ്പെട്ടു.
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഡല്‍ഹിക്ക് സമീപമുള്ള മെവാര്‍ രോഹിംഗ്യന്‍ മുസ്ലീങ്ങളുടെ താവളമായി മാറിയിരിക്കുകയാണ്.
ഇവിടെ പാകിസ്താന്റെ പിന്തുണയോടെ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വലിയ രീതിയില്‍ നടക്കുന്നുണ്ട്. ഇക്കാര്യം പലതവണ രഹസ്യാന്വേഷണ വിഭാഗങ്ങൾ മുന്നറിയിപ്പ് നൽകിയതാണ്. ഇവിടെ ഉയരുന്ന നിരവധി മദ്രസകൾക്ക് പാക്കിസ്ഥന്റെ സാമ്പത്തികം ലഭിക്കുന്നുണ്ടോ എന്ന് സംശയം ഉയർന്നിട്ടുണ്ട്.
2018ല്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബയുമായി ബന്ധപ്പെട്ട് ദേശീയ അന്വേഷണ ഏജന്‍സി ഇവിടെ നിന്നും ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു
എന്നും വിഎച്ച്പി ചൂണ്ടിക്കാട്ടി.
മെവാറില്‍ 500ഓളം ഗ്രാമങ്ങളാണുള്ളത്. ഇതില്‍ 103 ഗ്രാമങ്ങളില്‍ നിന്നുള്ളവരും പൂര്‍ണമായി പലായനം ചെയ്തു കഴിഞ്ഞു.
നിലവില്‍ 84 ഗ്രാമങ്ങളില്‍ ഉള്ളവര്‍ പ്രതീക്ഷ നഷ്ടപ്പെട്ട ന്യൂനപക്ഷമായി മാറിക്കൊണ്ടിരിക്കുകയാണ് എന്നും വി.എച്ച്.പി പറയുന്നു.
Also Read:പാക്കിസ്ഥാനില്‍ രണ്ട് ഇന്ത്യന്‍ നയതന്ത്രജ്ഞരെ കാണാനില്ല, പകരം വീട്ടാന്‍ പാക്കിസ്ഥാന്‍?
ഇക്കാര്യം ചൂണ്ടിക്കാട്ടി വിഎച്ച്പി ജോയിന്റ് സെക്രട്ടറി സുരേന്ദ്ര ജെയിന്‍ ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.
വനവാസി പെണ്‍കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതും പീഡിപ്പിക്കുന്നതും മെവാറില്‍ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഇതിനു പുറമെ,
ഭൂമിയും ക്ഷേത്രങ്ങളും വ്യാപകമായി കൈയ്യേറുന്നതായും പരാതി ഉയരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വിശ്വഹിന്ദു പരിഷത്തിന്റെ ഇടപെടൽ.
മതപരിവര്‍ത്തനം അടക്കമുള്ള വിഷയങ്ങള്‍ ഗൗരവമായെടുക്കണമെന്ന് ഹരിയാന സര്‍ക്കാരിനോട് വിശ്വ ഹിന്ദു പരിഷത്ത് ആവശ്യപെട്ടു.
ഇക്കാര്യം ഉന്നയിച്ച് കേന്ദ്രസര്‍ക്കാരിനെയും വിശ്വഹിന്ദു പരിഷത്ത് സമീപിക്കും.