പാറ്റ്‌ന: കാലിത്തീറ്റ കുംഭകോണ കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിനോട് യോഗയിലൂടെ നഷ്ടപ്പെട്ട ആരോഗ്യം വീണ്ടെടുക്കാന്‍ ഉപദേശിച്ച് ബാബാ റാം ദേവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ലാലുവിനെ ബാബാ റാം ദേവ് അദ്ദേഹത്തിന്‍റെ വസതിയിലെത്തി സന്ദര്‍ശിച്ചിരുന്നു. 


ലാലുവിന് ഇന്ന് ആറാഴ്ചത്തെ ജാമ്യം അനുവദിച്ചിരുന്നു. റാഞ്ചി ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. 


അതേസമയം, മകന്‍റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനുവേണ്ടി അദ്ദേഹം ഇപ്പോള്‍ പരോളില്‍ സ്വവസതിയില്‍ എത്തിയിരിക്കുകയാണ്. അതോടോപ്പമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചിരിക്കുന്നത്. 
ചികിത്സയ്ക്ക് വേണ്ടിയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശാരീരിക ആസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ലാലുവിനെ മെയ് ഒന്നിന് റിംസ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് മാറ്റുകയും ചെയ്തിരുന്നു.