ലഖ്നൗ: ബാബറി മസ്ജിദ് കേസിൽ (Babari Masjid Demolition case) നിർണായക വിധി ഇന്ന്.  ലഖ്നൗവിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്.   മുതിർന്ന ബിജെപി നേതാക്കളായ എൽ.കെ. അദ്വാനി, മുരളീ മനോഹർ ജോഷി എന്നിവർ അടക്കം 32 പ്രതികളും ഹാജരാകണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

എൽ.കെ. അദ്വാനി (L K Adwani)  കോടതിയിലെത്തുമെന്നാണ് പ്രതീക്ഷയെന്ന് അഡ്വ. കെ.കെ. മിശ്ര അറിയിച്ചു.  മറ്റു പ്രതികളായ ഉമാഭാരതിയും കല്യാൺസിംഗും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.  ബാബറി മസ്ജിദ് തകർത്ത് ഇന്നേക്ക് 27 വർഷം, ഒൻപത് മാസം, 24 ദിവസമാണ്. ഇന്നാണ് കേസിൽ വിധി പറയാൻ സുപ്രിംകോടതി അനുവദിച്ച അവസാന തീയതി. 


Also read: Babri Masjid തകര്‍ത്ത കേസില്‍ വിധി നാളെ, സുരക്ഷ ശക്തം, സോഷ്യല്‍മീഡിയ നിരീക്ഷണത്തില്‍


1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കുമ്പോൾ അയോധ്യ (Ayodhya) യിലുണ്ടായിരുന്ന ബിജെപി മുതിർന്ന നേതാക്കൾ അടക്കമാണ് പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നന്നത് . കുറ്റപത്രത്തിൽ ആകെ  49 പ്രതികളാണ് ഉണ്ടായിരുന്നത് ഇതിൽ 17 പേർ മരണമടഞ്ഞിരുന്നു. ബാക്കി 32 പ്രതികളാണ് വിചാരണ നേരിടുന്നത്. ബിജെപി മുതിർന്ന നേതാവ് എൽ.കെ.അഡ്വാനി, മുൻ കേന്ദ്രമന്ത്രി മുരളീ മനോഹർ ജോഷി, മുൻ കേന്ദ്രമന്ത്രി ഉമാഭാരതി, ഉത്തർപ്രദേശ് മുൻ മുഖ്യമന്ത്രിയും, രാജസ്ഥാൻ ഗവർണറുമായിരുന്ന കല്യാൺ സിംഗ്, ബജ്‌റംഗദൾ സ്ഥാപക പ്രസിഡന്റും വി.എച്ച്.പി നേതാവുമായ വിനയ് കത്യാർ തുടങ്ങിയവരാണ് വിചാരണ നേരിട്ട പ്രമുഖർ. 


കൊറോണ മഹാമാരിക്കിടെ പ്രതികൾ നേരിട്ട് ഹാജരായില്ലെങ്കിലും കോടതിക്ക് വിധി പറയേണ്ടി വരുമെന്ന് അദ്വാനി അടക്കമുള്ള 25 പ്രതികളുടെ അഭിഭാഷകനായ കെ.കെ. മിശ്ര (K K Mishra) പറഞ്ഞു. കേസിലെ വിധി പറയാൻ മാത്രം വിരമിക്കൽ തീയതി നീട്ടിയ പ്രത്യേക കോടതി ജഡ്ജി സുരേന്ദർ കുമാർ യാദവ് വിധിക്ക് പിന്നാലെ വിരമിക്കും.