Babri Masjid തകര്‍ത്ത കേസില്‍ വിധി നാളെ, സുരക്ഷ ശക്തം, സോഷ്യല്‍മീഡിയ നിരീക്ഷണത്തില്‍

അയോധ്യയിലെ ബാബറി മസ്‌ജിദ്‌  (Babri Masjid) തകര്‍ത്ത കേസില്‍ വിധി നാളെ...   BJPയിലെ മുതിര്‍ന്ന നേതാക്കള്‍ മുഖ്യ പ്രതികളായ കേസില്‍ വിധി വരുന്നതിനാല്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കി...

Last Updated : Sep 29, 2020, 09:43 PM IST
  • ബാബറി മസ്‌ജിദ്‌ തകര്‍ത്ത കേസില്‍ വിധി നാളെ
  • ലഖ്‌നൗവിലെ പ്രത്യേക സിബിഐ (CBI) കോടതിയാണ് വിധി പറയുന്നത്.
  • രാജ്യത്ത് സുരക്ഷ ശക്തമാക്കി...
Babri Masjid തകര്‍ത്ത കേസില്‍ വിധി നാളെ,  സുരക്ഷ ശക്തം,  സോഷ്യല്‍മീഡിയ നിരീക്ഷണത്തില്‍

New Delhi: അയോധ്യയിലെ ബാബറി മസ്‌ജിദ്‌  (Babri Masjid) തകര്‍ത്ത കേസില്‍ വിധി നാളെ...   BJPയിലെ മുതിര്‍ന്ന നേതാക്കള്‍ മുഖ്യ പ്രതികളായ കേസില്‍ വിധി വരുന്നതിനാല്‍ രാജ്യത്ത് സുരക്ഷ ശക്തമാക്കി...

ലഖ്‌നൗവിലെ പ്രത്യേക സിബിഐ  (CBI) കോടതിയാണ് വിധി പറയുന്നത്.  ഏറെ വിവാദമായ സംഭവത്തിലെ വിധി പുറത്തു വരുന്നത്, അതിനാല്‍ തന്നെ സുരക്ഷ ശക്തമാക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ആഭ്യന്തര വകുപ്പ് പ്രത്യേക നിര്‍ദേശം നല്‍കിയിരിയ്ക്കുകയാണ്.

ഏതൊക്കെ ജില്ലകളിലാണ് സംഘര്‍ഷ സാധ്യത എന്ന് പരിശോധിച്ച്‌ നിരീക്ഷണം ശക്തമാക്കണമെന്നും  അത്തരം പ്രദേശങ്ങളില്‍ കൂടുതല്‍ പോലീസുകാരെ വിന്യസിക്കണമെന്നും കേന്ദ്ര ആഭ്യന്തര  മന്ത്രാലയം നിര്‍ദ്ദേശിച്ചു.  ഇരുവിഭാഗങ്ങളിലെയും ചില ശക്തികള്‍ വിധി വര്‍ഗീയ വല്‍ക്കരിക്കാനുള്ള സാധ്യത കണക്കിലെടുത്ത്  സോഷ്യല്‍ മീഡിയ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കണമെന്നും നിര്‍ദ്ദേശി ച്ചിട്ടുണ്ട്.

അതേസമയം, കേസിലെ  മുഖ്യ പ്രതികളും മുതിര്‍ന്ന നേതാക്കളുമായ കളായ എല്‍. കെ അദ്വാനി, മുരളീ മനോഹര്‍ ജോഷി,  വിനയ് കത്യാര്‍, ഉമാ ഭാരതി, കല്യാണ്‍ സിംഗ് തുടങ്ങിയവരോട് നേരിട്ട് കോടതിയില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം.   എന്നാല്‍, എല്‍. കെ. അദ്വാനി, മുരളി മനോഹര്‍ ജോഷി എന്നിവര്‍ നാളെ കോടതിയില്‍ വിധി കേള്‍ക്കാനെത്തില്ല.  നിലവിലെ കോവിഡ് സാഹചര്യം കണക്കിലെടുത്താണ് ഇത്.

92 വയസുള്ള എല്‍. കെ.അദ്വാനിയും, 86 വയസുള്ള മുരളി മനോഹര്‍ ജോഷിയും ഹാജരാകുന്നതില്‍ നിന്ന് ഇളവ് തേടിയിട്ടുണ്ട്.  കോവിഡ് ബാധിച്ച ഉമ ഭാരതി നിലവില്‍ ആശുപത്രിയിലാണ്. കല്യാണ്‍ സിംഗ്  അടുത്തിടെയാണ് കോവിഡ് മുക്തനായത്. കേസിലെ മറ്റൊരു പ്രധാന പ്രതി രാമക്ഷേത്ര ട്രസ്റ്റിന്‍റെ  അദ്ധ്യക്ഷനായ മഹന്ത് നൃത്യ ഗോപാല്‍ദാസാണ്. 

Also read: തനിക്ക് തൂക്കുകയര്‍ കിട്ടിയാല്‍ അതും അനുഗ്രഹമായി കരുതും.... ബാബറി മസ്ജിദ് തകര്‍ത്ത സംഭവത്തില്‍ ഉമാഭാരതി

1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ 28 വര്‍ഷത്തിന് ശേഷമാണ് വിധി പറയുന്നത്. പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാറാണ് വിധി പറയുക.

കുറ്റക്കാരിയാണെന്ന് വിധിച്ചാല്‍ ജാമ്യത്തിനായി കോടതിയെ സമീപിക്കില്ലെന്ന്  BJP നേതാവ്   ഉമാ ഭാരതി അടുത്തിടെ പറഞ്ഞിരുന്നു.

Trending News