New Delhi: പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി നേടിയ വിജയം  ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. ഡല്‍ഹിയില്‍ ആധിപത്യം ഉറപ്പിച്ച ആം ആദ്മി പാര്‍ട്ടി പഞ്ചാബിലും വൻ വിജയം നേടിയാണ്‌ ഭരണം ഉറപ്പിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

ആകെയുള്ള 117 സീറ്റില്‍ 92  എണ്ണത്തിലും  AAP വിജയം  നേടിയപ്പോള്‍ ഭരണകക്ഷിയായ കോണ്‍ഗ്രസിന് 18 സീറ്റ് മാത്രമേ നേടുവാന്‍ കഴിഞ്ഞുള്ളൂ. 


Also Read: Punjab Election Results 2022: വിപ്ലവകരമായ വിജയത്തില്‍ പഞ്ചാബിലെ ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് അരവിന്ദ് കേ​ജ്‌രിവാള്‍


പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി അധികാരത്തിലേയ്ക്ക് നീങ്ങുമ്പോള്‍  പാര്‍ട്ടി  പ്രവർത്തകരും അനുഭാവികളും പഞ്ചാബിലുടനീളം ആഘോഷങ്ങളില്‍ മുഴുകിയിരിയ്ക്കുകയാണ്.  
ആം ആദ്മി പാര്‍ട്ടിയുടെ വിജയത്തില്‍ പഞാബില്‍ മാത്രമല്ല ഡൽഹിയിലെ എഎപി ആസ്ഥാനത്തും ആഘോഷങ്ങള്‍ നടക്കുകയാണ്.


Also Read: Bhagwant Mann: അറിയാം ഭഗവന്ത് സിങ് മൻ എന്ന പഞ്ചാബിലെ തമാശക്കാരനെ,അടുത്ത പഞ്ചാബ് മുഖ്യമന്ത്രിയെ


പതിവുപോലെ ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍  ബേബി  കേജ്‌രിവാളും എത്തിയിട്ടുണ്ട്. എന്നാല്‍,  ഇക്കുറി ഇത്തിരി പ്രത്യേകതകള്‍ ഉണ്ട് എന്ന് മാത്രം.


ഇത്തവണ  ഡല്‍ഹി മുഖ്യമന്ത്രിയും  പഞ്ചാബ്  മുഖ്യമന്ത്രിയും  ഇടകലർന്ന വേഷത്തിലാണ് ബേബി    കേജ്‌രിവാള്‍ എത്തിയത്...!! അതായത് അരവിന്ദ് കെജ്‌രിവാള്‍ ധരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളും കണ്ണടയും ഒപ്പം  പഞ്ചാബിലെ  പാർട്ടിയുടെ മുഖ്യമന്ത്രിയായ ഭഗവന്ത് മാന്‍ ധരിക്കുന്ന  മഞ്ഞ നിറത്തിലുള്ള തലപ്പാവും ധരിച്ചാണ് ഇത്തവണ  ബേബി കേജ്‌രിവാള്‍ എത്തിയത്. 



ബേബി കേജ്‌രിവാളിന്‍റെ പുതിയ ലുക്ക്  ആം ആദ്മി പാര്‍ട്ടിയുടെ ഔദ്യോഗിക  ട്വീറ്ററിലും പുറത്തുവന്നു. ഒപ്പം  പുതിയ പേരും ലഭിച്ചു.  ‘Baby Bhagwant Mann’, ‘cute little mascot’ എന്നാണ്  ബേബി കേജ്‌രിവാളിന് ലഭിച്ചിരിയ്ക്കുന്ന പുതിയ പേരുകള്‍... 


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.