Bhagwant Mann: അറിയാം ഭഗവന്ത് സിങ് മൻ എന്ന പഞ്ചാബിലെ തമാശക്കാരനെ,അടുത്ത പഞ്ചാബ് മുഖ്യമന്ത്രിയെ

തമാശകളെ സീരിയസ് ആയി എടുത്ത ഭഗവന്ത് സിങ് മൻ പിന്നീട് സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടി. പിന്നെ പതിയെ പതിയെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി.

Written by - ടിറ്റോ തങ്കച്ചൻ | Edited by - M Arun | Last Updated : Mar 11, 2022, 11:54 AM IST
  • ഭഗവന്ത് സിങ് മൻ അകാലിദൾ വഴിയാണ് രാഷ്ട്രീയപ്രവേശനം നടത്തിയത്
  • മൂന്നു പാർട്ടികളിലും ഭഗവത് സിങ് മന്നിന് വിജയിക്കാൻ കഴിഞ്ഞില്ല
  • മന്നിനെ എതിർക്കുന്നവർ എന്നും ചൂണ്ടിക്കാട്ടിയിരുന്നത് അദ്ദേഹത്തിന്റെ മദ്യപാനമാണ്
Bhagwant Mann: അറിയാം ഭഗവന്ത് സിങ് മൻ എന്ന പഞ്ചാബിലെ തമാശക്കാരനെ,അടുത്ത പഞ്ചാബ് മുഖ്യമന്ത്രിയെ

പഞ്ചാബ്: തമാശ ഇഷ്ടപ്പെടാത്തവരുണ്ടോ? ചിലപ്പോൾ കാണുമായിരിക്കും. എന്നാൽ പഞ്ചാബികൾക്ക് പൊതുവേ തമാശ വലിയ ഇഷ്ടമാണ്. സ്റ്റാൻഡ് അപ്പ് കൊമേഡിയനായ ഭഗവന്ത് സിങ് മൻ പഞ്ചാബികളുടെ മനസ്സിൽ ഇടം പിടിച്ചതിന് പിന്നിലെ പ്രധാന കാരണവും തമാശയോടുള്ള പഞ്ചാബികളുടെ ഈ ഇഷ്ടമാണ്. സ്കൂളിൽ, കോളജിൽ, പിന്നെ ടിവിയിൽ താമാശ പറഞ്ഞ് പറഞ്ഞ് പഞ്ചാബി മനസ്സുകളിൽ മൻ ഇടം നേടി. 

1973 ഒക്ടോബർ 17 മൊഹിന്ദർ സിങ്ങിന്റെയും ഹർപൽ കൗർ സതൗജിന്റെയും മകനായാണ് ഈ തമാശക്കാരൻ ജനിച്ചത്. തമാശകളെ സീരിയസ് ആയി എടുത്ത ഭഗവന്ത് സിങ് മൻ പിന്നീട് സീരിയലുകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധ നേടി. പിന്നെ പതിയെ പതിയെ രാഷ്ട്രീയത്തിലേക്ക് ഇറങ്ങി.

Bhagwant Mann

ഭഗവന്ത് സിങ് മൻ അകാലിദൾ വഴിയാണ് രാഷ്ട്രീയപ്രവേശനം നടത്തിയത്. പിന്നീട് പീപ്പിൾസ് പാർട്ടി ഓഫ് പഞ്ചാബിൽ എത്തി. അവിടെ നിന്ന് കോൺഗ്രസിൽ. തമാശകൾ പറഞ്ഞ് ജനമസ്സിൽ ഇടംനേടിയതു പോലെ ‌ഈ മൂന്നു പാർട്ടികളിലും ഭഗവത് സിങ് മന്നിന് വിജയിക്കാൻ കഴിഞ്ഞില്ല. ചൂലെടുത്ത് ആം ആദ്മി പാർട്ടിയുടെ കൂടെ ചേരാൻ തീരുമാനിച്ച മന്നിന്റെ ടൈം നല്ല ബെസ്റ്റ് ടൈം എന്ന് എല്ലാവരും ഇപ്പോൾ പറയും. 2014ൽ എഎപിയിൽ എത്തിയ മൻ സിംങ്കരൂരിൽ നിന്ന് രണ്ട് ലക്ഷത്തിൽ അധികം വോട്ടുകൾക്ക് വിജയിച്ച് പാർലമെന്റിൽ എത്തി.

'പെഗ്‌'വന്ത് മാൻ

ഭഗവന്ത് സിങ് മന്നിനെ എതിർക്കുന്നവർ എന്നും ചൂണ്ടിക്കാട്ടിയിരുന്നത് അദ്ദേഹത്തിന്റെ മദ്യപാനമാണ്. പരസ്യമായി മദ്യപിക്കുന്ന മൻ പാർലമെന്റിൽ വരെ പെഗ് അടിച്ചിട്ട് എത്താൻ തുടങ്ങി. മുഴുവൻ പഞ്ചാബികൾക്കും മന്നിന്റെ ഈ പ്രവർത്തിയിലൂടെ അപമാനമേറ്റെന്ന് അന്ന് ക്യാപ്റ്റൻ അമരീന്ദർ സിംഗും സിദ്ദുവുമെല്ലാം കുറ്റപ്പെടുത്തി.

Bhagwant Mann

എഎപി നേതാക്കൾ തന്നെ മന്നിനെതിരെ പരാതിയുമായി രംഗത്തു വന്നു.ലോക്‌സഭാ അംഗമായതിന്റെ അടുത്ത വർഷം തന്നെ മൻ ഭാര്യ ഇന്ദർജീത് കൗറുമായി വേർപ്പിരിഞ്ഞു. നല്ലൊരു പഞ്ചാബിന് വേണ്ടി ഭാര്യയെ ഉപേക്ഷിക്കുന്നുവെന്നാണ് മൻ വിവാഹമോചനത്തെ കുറിച്ച് പറഞ്ഞത്. ഇതുപോലെ വിവാദമായ നിരവധി തമാശകൾ മൻ മുൻപും പറഞ്ഞിട്ടുണ്ട്. വിവാദങ്ങൾക്കൊപ്പം മന്നിന്റെ ജനപ്രീതിയും വലിയ തോതിൽ ഉയർന്നിരുന്നു.

പഞ്ചാബിലെ മുഖം

പഞ്ചാബിലെ എഎപിയുടെ മുഖമായി മാറിയ മന്നിനെ മുൻനിർത്തിയല്ലാതെ തെരഞ്ഞെടുപ്പിനെ നേരിടാൻ അരവിന്ദ് കേജ്രിവാളിന് മറ്റു വഴികളില്ലായിരുന്നു. മുഖ്യമന്ത്രി സ്ഥാനാർഥിയാകാൻ നടത്തിയ വോട്ടിങ്ങിൽ 90 ശതമാനത്തിൽ അധികം വോട്ട് നേടിയാണ് മൻ പാർട്ടിക്കുള്ളിൽ തന്നെ തെരഞ്ഞെടുക്കപ്പെട്ടത്. പഞ്ചാബികൾക്ക് വേണ്ടി ഭഗവന്ത് സിങ് മൻ മദ്യപാനം ഉപേക്ഷിച്ചെന്ന് കേജ്രിവാൾ പറഞ്ഞതോടെ മുഴുക്കുടിയൻ എന്ന മന്നിന്റെ പ്രതിഛായ പതിയെ മാറി വന്നു. ഇതോടെ പഞ്ചാബിന്റെ  മന്നനായി മൻ മാറി. ഇനി പഞ്ചാബ് മുഖ്യമന്ത്രിയെന്ന രീതിയിൽ മന്നിന്റെ പെർഫോമൻസ് കാണാൻ കാത്തിരിക്കുകയാണ് ജനം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News