ന്യൂഡല്‍ഹി: സുപ്രീം കോടതിയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് വാദത്തില്‍ നാടകീയമായ സംഭവങ്ങള്‍ അരങ്ങേറുകയാണ്. വാദം പുരോഗമിക്കുമ്പോള്‍ ബിജെപിയ്ക്കെതിരായ നിലപാടാണ് സുപ്രീം കോടതി സ്വീകരിച്ചിരിക്കുന്നത് എന്ന് അനുമാനിക്കാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

കോടതിയില്‍ വാദപ്രതിവാദം പുരോഗമിക്കുമ്പോള്‍ നാളെ അതായത് ശനിയാഴ്ച ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമോ എന്ന് സുപ്രീം കോടതി ബിജെപിയോട് ചോദിച്ചു. കൂടാതെ ഭൂരിപക്ഷമില്ലാത്ത ഒരു പാര്‍ട്ടിയെ നിയമസഭാ നിര്‍മ്മിക്കാന്‍ ഗവര്‍ണര്‍ എങ്ങിനെ വിളിച്ചു എന്നും കോടതി ചോദിച്ചു. 



അതിന് മറുപടിയായി തങ്ങള്‍ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയുമെന്നും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിലെ പല എംഎല്‍എമാരും ആ സഖ്യത്തെ ഇഷ്ടപ്പെടുന്നില്ല എന്നും ബിജെപിയുടെ വക്കീലായ മുകുള്‍ രോഹാത്ഗി കോടതിയെ ബോധിപ്പിച്ചു.


കോടതിയില്‍ മുഖ്യമായും ഇപ്പോള്‍ തര്‍ക്കം നടക്കുന്നത് ആര്‍ക്കാണ് ആദ്യം സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ അവസരം നല്‍കേണ്ടത് എന്നാണ്. ആരെ സര്‍ക്കാര്‍ നിര്‍മ്മിക്കാന്‍ വിളിച്ചാലും ഭൂരിപക്ഷം തെളിയിക്കേണ്ടത് സഭയിലാണെന്നും കോടതി പറഞ്ഞു.


അതുകൂടാതെ ഭൂരിപക്ഷം തെളിയിക്കാന്‍ അധികം സമയം അനുവദിക്കാന്‍ കഴിയില്ല എന്നും കോടതി പറഞ്ഞു. വിശ്വാസവോട്ടെടുപ്പ് കോടതിയുടെ നിരീക്ഷണത്തിലായിരിക്കാന്‍ സാധ്യതയുള്ളതായി സൂചനയുണ്ട്.



കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം നാളെ സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ തയ്യാറാണെന്ന് സഖ്യത്തിനുവേണ്ടി ഹാജരായ അഭിഷേക് മനു സിംഗ്വി കോടതിയില്‍ അറിയിച്ചു.