ന്യൂഡല്‍ഹി: പട്ടികജാതി/വർഗ പീഡന നിയമം ലഘൂകരിക്കുന്ന സുപ്രീംകോടതിയുടെ ഇടപെടലില്‍ പ്രതിഷേധിച്ച് ദളിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ചിലയിടങ്ങളില്‍ സംഘര്‍ഷം. ആഗ്രയില്‍ ദളിത് പ്രവര്‍ത്തകരും പൊലീസും ഏറ്റുമുട്ടി.  


COMMERCIAL BREAK
SCROLL TO CONTINUE READING

പട്ടികജാതി/വർഗ പീഡനനിയമം ദുരുപയോഗപ്പെടുത്തി സത്യസന്ധരെ കേസിൽ കുടുക്കി ഉടൻ അറസ്റ്റ് ചെയ്യുന്നത് ഒഴിവാക്കണമെന്ന സുപ്രീം കോടതിയുടെ മാര്‍ച്ച് 20ലെ ഉത്തരവിലാണ് പ്രതിഷേധം. 


 



 


32 ശതമാനം ദളിതരുള്ള പഞ്ചാബിൽ സർക്കാർ പൊതുഗതാഗതം നിർത്തിവച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടു. മൊബൈൽ ഇന്‍റർനെറ്റ് സേവനങ്ങളും ഒരു ദിവസത്തേക്ക് റദ്ദാക്കിയിട്ടുണ്ട്. ഒഡീഷ, ബീഹാര്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചു. അതേസമയം, വിഷയത്തില്‍ കേന്ദ്ര ഇടപെടല്‍ ആവശ്യപ്പെട്ട് ദളിത് നേതാക്കളുടെ സംഘം ഇന്ന് പ്രധാനമന്ത്രിയെ കാണും.