ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡ് (BHEL) 40 ട്രെയിനികളുടെ ഒഴുവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഏപ്രിൽ 5 മുതലാണ് അപേക്ഷ സ്വീകരിക്കാൻ ആരംഭിക്കുന്നത്. ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിന്റെ ഔദ്യോഗിക വെബ്സൈറ്റിലൂടെ ഓൺലൈനായി ആണ് അപേക്ഷകൾ സ്വീകരിക്കുന്നത് . careers.bhel.in. എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തതിന് ശേഷമാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിഎച്ച്ഇഎൽ തങ്ങളുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ (Website) തന്നെയാണ് ഒഴിവുകളുടെ വിവരം അറിയിച്ചത്. ഫിനാൻസ് ഡിപ്പാർട്മെന്റിൽ സൂപ്പർവൈസർ ട്രെയ്‌നിയുടെ ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2021 ഏപ്രിൽ 26 ആണ്.  താത്പര്യമുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷയ്ക്കാനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത കോമേഴ്‌സ് വിഷയത്തിൽ ബിരുദം വിജയിച്ചിരിക്കണമെന്നാണ്. 


ALSO READ: PAN-Aadhaar Linking Last Date: പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന ദിനം ഇന്ന്!


പ്രധാന തീയതികൾ


1) അപേക്ഷകൾ സ്വീകരിക്കാൻ ആരംഭിക്കുന്ന തീയതി  : 2021 ഏപ്രിൽ 5 


2)  അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി         : 2021 ഏപ്രിൽ 26 


3) പരീക്ഷ നടത്താൻ സാധ്യതയുള്ള തീയതി                         :  2021 മെയ് 23


ALSO READ: Combined Medical Services Examination 2020 - യു പി എസ് സി സംയുക്ത മെഡിക്കൽ സർവീസ് പരീക്ഷ​യുടെ ഫലം പുറത്ത് വിട്ടു


അപേക്ഷിക്കുന്ന ഉദ്യോഗാർഥികൾ എല്ലാ രേഖകളും അപേക്ഷയ്‌ക്കൊപ്പം (Application) അയയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ആകെയുള്ള നാല്പത് ഒഴിവുകളിൽ 25 എണ്ണത്തിൽ റിസെർവഷനുകൾ ഉണ്ടായിരിക്കില്ല. ഇഡബ്ലിയുഎസ് വിഭാഗത്തിൽ ഉൾപ്പെടുന്നവർക്കായി 2 സീറ്റുകൾ മാറ്റി വെച്ചിട്ടുണ്ട്. ഒബിസിയ്ക്കായി 10 സീറ്റുകളാണ് മാറ്റി വെച്ചിട്ടുള്ളത്. എസ്‌സിയ്ക്ക് 2 സീറ്റും എസ്ടിയ്ക്ക് 1 സീറ്റും വീതം മാറ്റി വെച്ചിട്ടുണ്ട്. അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാർഥികളിൽ നിന്ന് കമ്പ്യൂട്ടർ ടെസ്റ്റിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്കായി www.bhel.com ഈ വെബ്സൈറ്റ് സന്ദർശിക്കാം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക