Combined Medical Services Examination 2020 - യു പി എസ് സി സംയുക്ത മെഡിക്കൽ സർവീസ് പരീക്ഷ​യുടെ ഫലം പുറത്ത് വിട്ടു

രണ്ട് കേറ്റ​ഗറിലേക്കുള്ള പരീക്ഷയുടെ ഫലങ്ങളാണ് യു പി എസ് സി പ്രഖ്യാപിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 30, 2021, 07:25 PM IST
  • 182 ഒഴിവുകളാണ് കേറ്റ​ഗറി ഒന്നിൽ യു പി എസ് സി ക്രോഡീകരിച്ചിരിക്കുന്നത്.
  • അതിൽ 179 പേരെ യു പി എസ് സി തിരഞ്ഞെടുക്കുകയും ചെയ്തു.
  • പരീക്ഷാർഥികൾ ഇല്ലാത്തതിനാൽ മൂന്ന് ഒഴിവുകൾ ഒഴിഞ്ഞ് തന്നെ കിടിക്കും
  • രണ്ടാം കേറ്റ​ഗറി 342 ഒഴിവുകളിലേക്കാണ് പരീക്ഷ സംഘടിപ്പിച്ചത്.
Combined Medical Services Examination 2020 - യു പി എസ് സി സംയുക്ത മെഡിക്കൽ സർവീസ് പരീക്ഷ​യുടെ ഫലം പുറത്ത് വിട്ടു

New Delhi : Union Public Service Commission സംയുക്ത മെഡിക്കൽ സർവീസ് പരീക്ഷയുടെ ഫലം പുറത്ത് വിട്ടു. കഴിഞ്ഞ വർഷം ഒക്ടോബറിൽ നടന്ന ഒന്നാം പേപ്പറിന്റെയും ഈ വർഷം ജനുവരി മുതൽ മാർച്ച് വരെ നടന്ന രണ്ടാം ഭാ​ഗത്തിന്റെയും ഫലങ്ങൾ ഒരുമിച്ചാണ് യു പി എസ് സി പുറത്ത് വിട്ടിരിക്കുന്നത്.

രണ്ട് കേറ്റ​ഗറിലേക്കുള്ള പരീക്ഷയുടെ ഫലങ്ങളാണ് യു പി എസ് സി പ്രഖ്യാപിച്ചിരിക്കുന്നത്
കേറ്റ​ഗറി ഒന്നിൽ
കേന്ദ്ര ആരോ​ഗ്യ സർവീസിൽ ജൂണിയർ സ്കെയിൽ പോസ്റ്റ്-

182 ഒഴിവുകളാണ് കേറ്റ​ഗറി ഒന്നിൽ യു പി എസ് സി ക്രോഡീകരിച്ചിരിക്കുന്നത്. അതിൽ 179 പേരെ യു പി എസ് സി തിരഞ്ഞെടുക്കുകയും ചെയ്തു. പരീക്ഷാർഥികൾ ഇല്ലാത്തതിനാൽ മൂന്ന് ഒഴിവുകൾ ഒഴിഞ്ഞ് തന്നെ കിടിക്കും. ഈ ഒഴുവകൾ അടുത്ത അടുത്ത തവണത്തേക്ക് മാറ്റി വെക്കുകയും ചെയ്തു.

ALSO READ : SAIL recruitment : സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിൽ 46 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ശമ്പളം 58000 രൂപ വരെ

രണ്ടാം കേറ്റ​ഗറി
1. റെയിൽവെയിൽ അസിസ്റ്റന്റ് ഡിവിഷണൽ മെഡിക്കൽ ഓഫീസർ
2. ഇന്ത്യൻ  ഓർഡിനൻസ് ഫാക്ടറീസ് ഹെൽത്ത് സെർവീസിൽ അസിസ്റ്റന്റ് മെഡിക്കൽ സർവീസ്
3. ന്യൂ ഡൽഹി മുനിസിപ്പർ കൗണസിലിൽ ജനറൽ ഡ്യൂട്ടി മെഡിക്കൽ ഓഫീസർ
4. ഈസ്റ്റ് ഡൽഹി മുനിസപ്പൽ കോർപറേഷൻ, നോർത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ, സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷൻ എന്നിവടങ്ങളിൽ ​ഗ്രേഡ് രണ്ട് ജനറൽ മെഡിക്കൽ ഓഫീസർ

എന്നീ തസ്തികയിൽ 342 ഒഴിവുകളിലേക്കാണ് പരീക്ഷ സംഘടിപ്പിച്ചത്.

ALSO READ : Indian Army Recruitment 2021: 40 ഒഴിവുകൾ, അപേക്ഷിക്കേണ്ടുന്ന വിധം ഇങ്ങിനെയാണ്

യു പി എസി സി യുടെ ഔദ്യോ​ഗിക വെബ്സൈറ്റിൽ നിന്ന് ഫലം ലഭിക്കുന്നതാണ്. യു പി എസ് സിയുടെ ഒദ്യോ​ഗിക വെബ്സൈറ്റ്- www.upsc.gov.in . ഫലം പ്രഖ്യാപിച്ചതിന് ശേഷം 15  ദിവസം വരെ മാർക്ക് ഷീറ്റ് വെബ്സൈറ്റിൽ ലഭ്യമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News