Chandrayaan 3 Launch: അഭിമാന നിമിഷം,ചന്ദ്രയാൻ-3 വിക്ഷേപിച്ചു
Chandrayaan Launch Updates: ചന്ദ്രനിൽ ഇറങ്ങാനുള്ള റോവറും ഇവയെ ചന്ദ്രൻറെ ഭ്രമണ പഥത്തിലെത്തിക്കാനുള്ള പ്രൊപൽഷൻ മൊഡ്യുളുമാണ് ചന്ദ്രയാൻ പേടകത്തിൻറെ പ്രധാന ഭാഗങ്ങൾ
ശ്രീഹരിക്കോട്ട: രാജ്യത്തിൻറെ യശസ്സ് വാനോളം ഉയർത്തി ചന്ദ്രയാൻ-3 വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ ലോഞ്ചിങ്ങ് പാഡിൽ ഉച്ചകഴിഞ്ഞ് 2.35-നായിരുന്നു വിക്ഷേപണം. എൽവിഎം-3 എം 4 റോക്കറ്റാണ് ഉപഗ്രവുമായി പറന്നു പൊങ്ങിയത്. ചന്ദ്രനിൽ ഇറങ്ങാനുള്ള റോവറും ഇവയെ ചന്ദ്രൻറെ ഭ്രമണ പഥത്തിലെത്തിക്കാനുള്ള പ്രൊപൽഷൻ മൊഡ്യുളുമാണ് ചന്ദ്രയാൻ പേടകത്തിൻറെ പ്രധാന ഭാഗങ്ങൾ.
ചന്ദ്രയാൻ 3 ബഹിരാകാശ പേടകത്തിന് ഭൂമിയിൽ നിന്നും ചന്ദ്രനിലേക്ക് എത്തുന്നതിന് ഏകദേശം ഒരു മാസം സമയമെടുക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. പേടകം ചന്ദ്രനിൽ ലാൻഡ് ചെയ്യുന്നത് ഓഗസ്റ്റ് 23 നായിരിക്കുമെന്നാണ് പ്രതീക്ഷ. ചന്ദ്രനിലെ ഒരു ദിവസം ഭൂമിയിലെ 14 ദിവസത്തിന് തുല്യമാണ്. അതുകൊണ്ട് 14 ദിവസമാണ് ചന്ദ്രയാൻ-3 യുടെ ചന്ദ്രോപരിതലത്തിലെ പ്രവർത്തനം എന്നാണ് കണക്കാക്കുന്നത്. ചന്ദ്രയാൻ 3 യുടെ വിജയം ഗഗൻയാൻ പോലെയുള്ള പദ്ധതികൾക്ക് ഊർജ്ജമായിരിക്കുമെന്നാണ് വിശ്വസിക്കുന്നത്.
2008-ലെ ചന്ദ്രയാൻ-1ൽ ചെയ്തത് പരീക്ഷണോപകരണങ്ങളെ ചന്ദ്രോപരിതലത്തിൽ ഇടുക എന്നതായിരുന്നു.ഇത് വിജയമായതോടെ വേഗം കുറച്ച് ലാൻഡറിനെ സുരക്ഷിതമായി ഇറക്കുകയായിരുന്നു 2019-ലെ ദൗത്യം. അവസാന നിമിഷംവരെ കൃത്യമായി മുന്നോട്ടുപോയെങ്കിലും റോവറിന് ചന്ദ്രനിൽ ഇടിച്ചിറങ്ങേണ്ടിവന്നതുകൊണ്ട് ദൗത്യം വിജയത്തിലെത്തിയില്ല. ഇതോടെ വാഹനവുമായുള്ള ബന്ധം നഷ്ടമായി. എന്നാൽ ഇത്തവണ സുരക്ഷിത സ്ഥലം കണ്ടെത്തി, വേഗം കുറച്ചാവും റോവറിനെ ചന്ദ്രനിലിറക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...