Bihar Hooch Tragedy:  ബീഹാറില്‍ ഹോളി ആഘോഷം ദുരന്തമായി മാറി...  ഹോളി ദിവസം മുതല്‍ സംസ്ഥാനത്തെ മൂന്ന് ജില്ലകളിലായി വിഷമദ്യം  കുടിച്ച്  37 പേർ മരിച്ചതായി റിപ്പോര്‍ട്ട്..


COMMERCIAL BREAK
SCROLL TO CONTINUE READING

ബീഹാറിൽ വിഷമദ്യം കുടിച്ചുള്ള മരണം തുടര്‍ക്കഥയാണ്. ശനിയാഴ്ച രാവിലെ മുതലുള്ള റിപ്പോര്‍ട്ട് അനുസരിച്ച് ഭഗൽപൂർ ജില്ലയില്‍ ഇതുവരെ 22 പേർ മരിച്ചു.  ഇതുകൂടാതെ ബങ്ക ജില്ലയിൽ 12 പേരും മധേപുരയിൽ 3 പേരും മരിച്ചു. 


എന്നാല്‍, കൂട്ടമരണത്തിന്‍റെ കാരണം വിഷമദ്യമാണെന്നുള്ള  ആരോപണം പോലീസ്  നിഷേധിച്ചു. "പ്രാഥമിക അന്വേഷണത്തില്‍  ചിലർ വ്യാജമദ്യം കഴിച്ച് മരിച്ചതായി പറയപ്പെടുന്നു, മറ്റുള്ളവർ ഏതെങ്കിലും തരത്തിലുള്ള രോഗബാധിതരായിരുന്നു", പോലീസ് പറയുന്നു.  മരണത്തിന്‍റെ യഥാര്‍ത്ഥ കാരണം അറിയാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിയ്ക്കുകയാണ്, മരണത്തെ ക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ അതാത് ജില്ലകളിലെ എസ്പിമാർക്ക്  നിര്‍ദ്ദേശം നല്‍കിയതായും ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.


Also Read:  നടി ഗായത്രിയുടെ ആകസ്മിക വിയോഗത്തില്‍ ഞെട്ടി സിനിമാലോകം


ഹോളി പ്രമാണിച്ച് വെള്ളിയാഴ്‌ച വൈകുന്നേരവും ശനിയാഴ്ച രാവിലെയും ഇവർ മദ്യം കഴിച്ചിരുന്നുവെന്നും പിന്നീട് ആരോഗ്യനില വഷളായെന്നും മരിച്ചവരുടെ ബന്ധുക്കൾ അവകാശപ്പെടുന്നു. വയറുവേദനയും ഛർദ്ദിയും വയറിളക്കവും അനുഭവപ്പെട്ടതായി മദ്യം കഴിച്ച് രോഗബാധിതരായവര്‍ പരാതിപ്പെട്ടു. ഇവര്‍ വിവിധ സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലാണ്. 


Also Read:  Viral Video: ഈ ഭീമന്‍ പാമ്പിന്‍റെ നീളം കണ്ടാല്‍ നിങ്ങള്‍ അമ്പരന്നുപോകും...!! വീഡിയോ കാണാം


അതേസമയം, പ്രദേശത്തെ അനധികൃത മദ്യ വില്‍പ്പനയെക്കുറിച്ച് വിവരം നല്‍കിയിരുന്നതായും എന്നാല്‍ പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ല എന്നും പ്രദേശവാസികള്‍ ആരോപിച്ചു. 


എന്നാല്‍, ഇവ ദുരൂഹ മരണങ്ങളാണെന്നും മരണത്തിന്‍റെ യഥാർത്ഥ കാരണം കണ്ടെത്താന്‍ അന്വേഷണം നടക്കുന്നുണ്ടെന്നുമാണ് ബീഹാര്‍ പോലീസിന്‍റെ  ഭാഷ്യം.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.