ന്യുഡൽഹി: ചൈനയിലെ വുഹാനിൽ നിന്നും രാജ്യമെമ്പാടും പടർന്നു പിടിക്കുന്ന കൊറോണക്കെതിരായ ഇന്ത്യയുടെ പോരാട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ബിൽ ഗേറ്റ്സ് രംഗത്ത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോറോണ വൈറസ് വ്യാപനത്തെ പിടിച്ചു നിർത്താൻ ഇന്ത്യക്ക് കഴിയുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ബിൽ ഗേറ്റ്സ് മോദിക്ക് അഭിനന്ദനം അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ബിൽ ഗേറ്റ്സ്  പ്രധാനമന്ത്രിക്ക് അയച്ച കത്തിലൂടെയാണ് വ്യക്തമാക്കിയിരിക്കുന്നത്. 


Also read: മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടു; ചുട്ടമറുപടിയുമായി മുഖ്യൻ 


പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രാജ്യ വ്യാപകമായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച lock down നെ  അദ്ദേഹം പ്രശംസിച്ചു. കൂടാതെ ഐസൊലേഷൻ ചെയ്യുന്നതിനായി രാജ്യ വ്യാപകമായി ഹോട്ട് സ്പോട്ടുകൾ കണ്ടെത്തുകയും ആളുകളെ പെട്ടെന്ന്തന്നെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചതും വൈറസ് വ്യാപനം പിടിച്ചു നിർത്താൻ ഇന്ത്യയെ സഹായിച്ചുവെന്നും അദ്ദേഹം കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. 


Also read: viral video: വീട്ടു ജോലികൾ നൃത്തത്തിലൂടെ; നടന്ന ഭാവങ്ങളിൽ ശോഭന 


ആരോഗ്യ രംഗത്തെ ശക്തിപ്പെടുത്തുന്നതിനായുള്ള ധനവിനിയോഗം, പ്രതിരോധത്തിനായി ആരോഗ്യ സേതു പോലെയുള്ള ആപ്ലിക്കേഷനിലൂടെ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം എന്നിവയും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിനെല്ലാത്തിനുമുപരി പൊതുജനാരോഗ്യ സംരക്ഷണത്തിനായി പ്രധാനമന്ത്രി സ്വീകരിച്ച എല്ലാ അടിയന്തര നടപടികളെയും ബിൽ ഗേറ്റ്സ് കത്തിൽ പ്രശംസിച്ചിട്ടുണ്ട്.