ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ പ്രശംസിച്ചും ബിജെപിയെ കടന്നാക്രമിച്ചും ബിജെപി സംഖ്യ കക്ഷിയായ ശിവ സേന രംഗത്ത്‌. ഗുജറാത്തില്‍ വിജയം ബിജെപിയ്ക്ക് ഉറപ്പായിരുന്നുവെന്നും എന്നാല്‍ ഉദ്ദേശിച്ച വിജയം പാര്‍ട്ടിയ്ക്ക് നേടാന്‍ കഴിഞ്ഞില്ല എന്നും ശിവസേന വക്താവും എം.പിയുമായ സഞ്ജയ്‌ റൗത് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ബിജെപി സംസ്ഥാനത്ത് 22 വര്‍ഷം അധികാരത്തിലിരുന്ന പാര്‍ട്ടിയാണ്. അതിനാല്‍ തന്നെ പാര്‍ട്ടിയ്ക്ക് വിജയം ഉറപ്പായിരുന്നു. കൂടാതെ പണത്തിന്‍റെ കണക്കറ്റ ഉപയോഗവും രാജ്യത്തെ 14 മുഖ്യമന്ത്രിമാരെ പ്രചാരണത്തിനിറക്കിയതും വിജയത്തിന് പിന്‍ബലമേകി, അദ്ദേഹം പറഞ്ഞു.


എന്നാല്‍ ബിജെപിയ്ക്ക് അവര്‍ പ്രതീക്ഷിച്ച വിജയം ഗുജറാത്തില്‍ നേടാന്‍ കഴിഞ്ഞില്ല. എങ്കിലും ഇരു പാര്‍ട്ടികള്‍ക്കും അഭിനന്ദന൦ നേരുന്നു, അദ്ദേഹം കൂടിചേര്‍ത്തു.


ഫലത്തെക്കുറിച്ച് ആകുലപ്പെടാതെ ഗുജറാത്ത്  തെഞ്ഞെടുപ്പില്‍ രാഹുല്‍ പോരാടിയെന്നും ശിവസേന അഭിപ്രായപ്പെട്ടു. കഴിഞ്ഞ 60 വര്‍ഷത്തില്‍ രാജ്യത്ത് പുരോഗമനപരമായി ഒന്നും നടന്നിട്ടില്ലെന്നും കഴിഞ്ഞ  മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യം വികസിച്ചെന്നും കരുതുന്നവര്‍ മനുഷ്യരാണോ അതോ വിഡ്ഢികളാണോയെന്നും ശിവസേന ചോദിക്കുന്നു.


രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന കോണ്‍ഗ്രസ് പാര്‍ട്ടി പ്രതിസന്ധിയിലായിരിക്കുന്ന സമയത്ത് തന്നെ രാഹുല്‍ ഗാന്ധി ഉത്തരവാദിത്തം ഏറ്റെടുത്ത് കൊണ്ട് അദ്ധ്യക്ഷനായി. അദ്ദേഹത്തിന് ആശംസകള്‍ അറിയിക്കുന്നതില്‍ യാതൊരു തടസങ്ങളുമില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയെ വിജയത്തിലേക്കോ പരാജയത്തിലേക്കോ എത്തിക്കുക എന്നത് രാഹുലിന്‍റെ തീരുമാനമാണ് ഇനിയെന്നും ശിവസേന നേതാവ് ഉദ്ധവ് താക്കറെ വ്യക്തമാക്കി.