Mumbai: ഹത്രസില്‍ കൂട്ടബലാത്സംഗ(Hathras Gang Rape Case)ത്തിനിരയായി കൊല്ലപ്പെട്ട പെണ്‍ക്കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിക്കാനായി പോയ AICC ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ കയ്യേറ്റം ചെയ്ത യുപി പൊലീസിനെതിരെ BJP വനിതാ നേതാവ്. 


COMMERCIAL BREAK
SCROLL TO CONTINUE READING

പ്രിയങ്ക ഗാന്ധിയുടെ വസ്ത്രത്തില്‍ കുത്തിപിടിച്ച സംഭവത്തിലാണ് മഹാരാഷ്ട്ര ബിജെപി വൈസ് പ്രസിഡന്റ് ചിത്ര വാഗിന്‍റെ പ്രതികരണം. പ്രിയങ്ക(Priyanka Gandhi)യെ കയ്യേറ്റം ചെയ്ത ഉദ്യോഗസ്ഥനെതിരെ യോഗി ആദിത്യനാഥ്‌ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് ചിത്രയുടെ ആവശ്യം.


ALSO READ | Hathras Gang Rape Case: പതിറ്റാണ്ടുകള്‍ നീണ്ട കുടുംബ പക, ഒടുവില്‍ കൂട്ടബലാത്സംഗം -UP Police


എന്ത് ധൈര്യത്തിലാണ് ഒരു പുരുഷ പോലീസ് ഓഫീസര്‍ ഒരു വനിതാ നേതാവിന്റെ വസ്ത്രത്തില്‍ കയറിപിടിച്ചതെന്നും പോലീസ് അവരുടെ പരിമിതികള്‍ മനസിലാക്കണമെന്നും അവര്‍ പറഞ്ഞു. പ്രിയങ്കയെ കയ്യേറ്റം ചെയ്ത ഉദ്യോഗസ്ഥനെതിരെ ഇന്ത്യന്‍ സംസ്കാരത്തില്‍ വിശ്വസിക്കുന്ന യോഗി ആദിത്യനാഥ്‌ (Yogi Adityanath) കര്‍ശന നടപടിയെദുക്കണമെന്നു൦ തന്റെ ട്വീറ്റിലൂടെ അറിയിച്ചു.



ALSO READ | Hathras Rape Case: രാഹുലും പ്രിയങ്കയും പോലീസ് കസ്റ്റഡിയില്‍


ഇതിനു പിന്നാലെ ചിത്രയെ പ്രശംസിച്ച് മഹാരാഷ്ട്ര (Maharashtra) യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് സത്യജിത് താംബ രംഗത്തെത്തി. പാര്‍ട്ടി മാറിയെങ്കിലും ചിത്ര സംസ്കാരം മറന്നിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വര്‍ഷമാണ്‌ NCP വിട്ട് ചിത്ര ബിജെപിയില്‍ ചേര്‍ന്നത്. ശനിയാഴ്ചയാണ് പ്രിയങ്ക ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഹത്രാസിലേക്ക് പോയത്.


ALSO READ | Hathras Gang Rape Case: 19-കാരിയുടെ കുടുംബത്തിനു 25 ലക്ഷം ധനസഹായം


ഇവരെ ഡല്‍ഹി-യുപി (Uttar Pradesh) അതിര്‍ത്തിയില്‍ വച്ച് പോലീസ് തടയുകയും മുന്നോട്ട് നീങ്ങിയതോടെ ഇവരെ കയ്യേറ്റം ചെയ്യുകയുമായിരുന്നു. ഇതിനിടെ ലാത്തിച്ചാര്‍ജ്ജ് നടത്തിയ പോലീസില്‍ നിന്നും തന്റെ പ്രവര്‍ത്തകരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പോലീസുകാരന്‍ പ്രിയങ്കയുടെ വസ്ത്രത്തില്‍ കുത്തിപിടിച്ചത്.