Hathras Gang Rape Case: 19-കാരിയുടെ കുടുംബത്തിനു 25 ലക്ഷം ധനസഹായം

കുറ്റക്കാരയവരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുമെന്ന് യോഗി ആദിത്യനാഥ്‌.

Written by - Sneha Aniyan | Last Updated : Oct 1, 2020, 11:33 AM IST
  • പെണ്‍ക്കുട്ടിയുടെ പിതാവും സഹോദരനുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ചു.
  • തന്‍റെ മകളെ ക്രൂരമായി ബലാത്സ൦ഗം ചെയ്ത് കൊലപ്പെടുത്തിയവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പിതാവ്.
Hathras Gang Rape Case: 19-കാരിയുടെ കുടുംബത്തിനു 25 ലക്ഷം ധനസഹായം

Lucknow: ഉത്തര്‍പ്രദേശില്‍ കൂട്ട ബലാത്സംഗത്തിനിരയായ ദളിത്‌ പെണ്‍ക്കുട്ടിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ (Yogi Adityanath). പെണ്‍ക്കുട്ടിയുടെ പിതാവും സഹോദരനുമായി വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിച്ച ശേഷമാണ് മുഖ്യമന്ത്രി ധനസഹായം പ്രഖ്യാപിച്ചത്. 

തന്‍റെ മകളെ ക്രൂരമായി ബലാത്സ൦ഗം ചെയ്ത് കൊലപ്പെടുത്തിയവര്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് പിതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പെണ്‍ക്കുട്ടിയുടെ കുടുംബത്തിന് ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്നും കുറ്റക്കാരയവരെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കുമെന്നും യോഗി ആദിത്യനാഥ്‌ അറിയിച്ചു. 

ALSO READ | കാമുകിയെചൊല്ലി തര്‍ക്കം, ഒടുവില്‍ കൊല; വൈപ്പിന്‍ കൊലപാതക കേസില്‍ മൂന്ന് അറസ്റ്റ്

25 ലക്ഷം രൂപ ധനസഹായത്തിന് പുറമേ കുടുംബത്തിലൊരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും സംസ്ഥാന പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഒരു വീടും നല്‍കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്.  

സംഭവം ഇങ്ങനെ: 

കഴിഞ്ഞ പതിനാലാം തീയതിയാണ് പത്തൊന്‍പതുകാരിയെ നാല് പേര്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയത്. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശി(Uttar Pradesh)ലെ ഹത്റാസിലാണ് സംഭവം. കൃഷിയിടത്തില്‍ അമ്മയ്ക്കും സഹോദരനും ഒപ്പം പുല്ല് പറിക്കാന്‍ പോയ പെണ്‍ക്കുട്ടിയെയാണ് ക്രൂരതയ്ക്ക് ഇരയായത്.

ALSO READ | COVID 19 സെന്‍ററിലെ കുളിമുറിയില്‍ ഒളിക്യാമറ; DYFI നേതാവ് പിടിയില്‍

വീട്ടുകാര്‍ ചുറ്റുമില്ലാതിരുന്ന സമയം നോക്കി ധരിച്ചിരുന്ന ചുരിദാറിന്റെ ഷോള്‍ കുരുക്കി വലിച്ചിഴച്ച് കൊണ്ടുപോകുകയായിരുന്നു. പിന്നീട് ബോധരഹിതയായ നിലയില്‍ വീട്ടുകാര്‍ പെണ്‍ക്കുട്ടിയെ കണ്ടെത്തി AIIMSല്‍ പ്രവേശിപ്പിക്കുകയായിരുന്നു. മൃതദേഹം കണ്ടെടുക്കുമ്പോള്‍ കുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലായിരുന്നു. കൂടാതെ ശരീരത്തിന്റെ വിവിധ ഭാങ്ങളിലായി നിരവധി മുറിവുകളും ഉണ്ടായിരുന്നു.

ഉന്നത ജാതിക്കാരായ ചിലര്‍ ചേര്‍ന്നാണ് ദളിത്‌ പെണ്‍ക്കുട്ടിയെ ബലാത്സംഗം ചെയ്തത് എന്നാണ് റിപ്പോര്‍ട്ട്. പ്രദേശത്തെ ദളിത്‌ വിഭാഗക്കാരായ ആളുകളെ സ്ഥിരമായി ഉപദ്രവിക്കുന്ന സന്ദീപ്‌ എന്ന ആളാണ്‌ ഇതിനു പിന്നിലും എന്നാണ് നാട്ടുകാര്‍ പറയുന്നത്. 

ALSO READ | ഭാര്യയെ സംശയം; 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ പിതാവ് ആറ്റിലെറിഞ്ഞ് കൊന്നു

സംഭവത്തില്‍ നാല് പേരെ പോലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. പെണ്‍ക്കുട്ടി മരിച്ച ദിവസം തന്നെ അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ പോലീസ് നിര്‍ബന്ധിച്ചതായും അടുത്ത ദിവസം പുലര്‍ച്ചെ ബന്ധുക്കളെ വീട്ടിനുള്ളില്‍ പൂട്ടിയിട്ട്  പെണ്‍ക്കുട്ടിയുടെ മൃതദേഹം സംസ്കരിച്ചെന്നും കുടുംബം ആരോപിക്കുന്നു. പ്രതികളെ രക്ഷിക്കാനാണ് പോലീസ് ശ്രമമെന്നും അതിന്റെ ഭാഗമായാണ് തിടുക്കപ്പെട്ട് മൃതദേഹം സംസ്കരിച്ചതെന്നും കുടുംബം ആരോപിക്കുന്നു.

Trending News