Lok Sabha Elections 2024: വാശിയേറിയ ഒരു  ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലാണ് രാജ്യത്തെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍.  2024 ല്‍ നടക്കാനിരിയ്ക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ എല്ലാ പാർട്ടികളും ആരംഭിച്ചു കഴിഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യം ഭരിയ്ക്കുന്ന ബിജെപി തങ്ങളുടെ കോട്ട രക്ഷിക്കാനുള്ള തന്ത്രം മെനയുമ്പോൾ പ്രതിപക്ഷം കേന്ദ്രത്തിൽ തിരിച്ചെത്താനുള്ള കഠിന പ്രയത്നത്തിലാണ്. ഇരു പ്രധാന മുന്നണികളും തങ്ങളുടെ ശക്തി വര്‍ദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ് മുന്നോട്ട് നീങ്ങുന്നത്‌.  രാജ്യം ഭരിയ്ക്കുന്ന NDA യും പ്രധാന പ്രതിപക്ഷ മുന്നണിയായ INDIAയും തമ്മിലാണ് പോരാട്ടം. 


Also Read:  Super Blue Moon 2023: 9 വര്‍ഷത്തിനുശേഷം ആദ്യം, സൂപ്പര്‍ മൂണ്‍ ആഗസ്റ്റ്‌ 30 ന് ദൃശ്യമാകും 


ഈ അവസരത്തില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി  മമത ബാനര്‍ജി ഉന്നയിച്ച ഒരു അവകാശവാദം ദേശീയ ശ്രദ്ധ നേടിയിരിയ്ക്കുകയാണ്. അതായത്,  ബിജെപി ലോക്‌സഭാ തിരഞ്ഞെടുപ്പ് ഡിസംബറിൽ തന്നെ നടത്തിയേക്കുമെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി അഭിപ്രായപ്പെട്ടു. ഇതോടൊപ്പം, തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി എല്ലാ ഹെലികോപ്റ്ററുകളും ബുക്ക് ചെയ്തിട്ടുണ്ടെന്നും അവര്‍ അവകാശപ്പെട്ടു. തൃണമൂൽ കോൺഗ്രസ് വിദ്യാർത്ഥി വിഭാഗത്തിന്‍റെ റാലിയെ അഭിസംബോധന ചെയ്യവേ ആണ് മമത ബാനർജി ഇപ്രകാരം അഭിപ്രായപ്പെട്ടത്. 


Also Read:  Reliance AGM 2023:  ഇന്‍ഷുറന്‍സ് മേഖല ലക്ഷ്യമിട്ട് ജിയോ ഫിനാന്‍ഷ്യല്‍ സര്‍വീസസ്,  46-ാമത്‌ വാര്‍ഷിക പൊതുയോഗത്തില്‍ പുതിയ പ്രഖ്യാപനങ്ങള്‍ 
 
കേന്ദ്രത്തിൽ ബിജെപി തുടർച്ചയായി മൂന്നാം തവണയും അധികാരത്തിലേറിയാൽ രാജ്യം ‘സ്വേച്ഛാധിപത്യ’ ഭരണം നേരിടേണ്ടിവരുമെന്നും അവര്‍ മുന്നറിയിപ്പ് നൽകി.  2023 ഡിസംബറിൽ ബിജെപി  ലോക്‌സഭാ തിരഞ്ഞെടുപ്പ് നടത്തിയേക്കുമോ എന്ന കാര്യത്തില്‍ തനിക്ക് ആശങ്കയുണ്ട് എന്ന് അവര്‍ പറഞ്ഞു. ബിജെപി ഇതിനകം തന്നെ നമ്മുടെ രാജ്യത്തെ വർഗീയ കയ്പുള്ള രാജ്യമാക്കി മാറ്റിയിരിക്കുന്നു. അവർ വീണ്ടും അധികാരത്തിൽ വന്നാൽ അത് നമ്മുടെ രാജ്യത്തെ വെറുപ്പിന്‍റെ രാജ്യമാക്കും, അവര്‍ പറഞ്ഞു. 


ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രചാരണത്തിനായി എല്ലാ ഹെലികോപ്റ്ററുകളും ബിജെപി നേരത്തെ തന്നെ ബുക്ക് ചെയ്തിട്ടുണ്ടെന്നും അതിനാൽ മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് പ്രചാരണത്തിന് ഉപയോഗിക്കാനാകില്ല എന്നും മമത പറഞ്ഞു. 
 
2024ലാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്‌. എന്നാല്‍, പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി  മമത ബാനര്‍ജി ഉന്നയിച്ച അവകാശവാദങ്ങള്‍ ശരിയോ എന്നത് വരും നാളുകളില്‍ അറിയാം...   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.