ന്യൂഡല്‍ഹി: നിയമസഭ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി. 


COMMERCIAL BREAK
SCROLL TO CONTINUE READING

13 സംസ്ഥാനങ്ങളിലായി നടക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥികളെയാണ് ബിജെപി  പ്രഖ്യാപിച്ചിരിക്കുന്നത്‌. 


പാര്‍ട്ടി വിളിച്ചു ചേര്‍ത്ത നിര്‍ണായക കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മറ്റി യോഗത്തിന് ശേഷമാണ് നിയമസഭാ ഉപതിരഞ്ഞെടുപ്പിനുള്ള 32 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്. നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ 10 നിയമസഭാ മണ്ഡലങ്ങള്‍ ഉത്തര്‍പ്രദേശിലാണ്. 5 മണ്ഡലങ്ങള്‍ കേരളത്തിലും 4 മണ്ഡലങ്ങള്‍ അസമിലുമാണ്.



ഒക്ടോബര്‍ 21നാണ് ഹിമാചല്‍പ്രദേശ്, സിക്കിം, പഞ്ചാബ്, ബിഹാര്‍, ഛത്തീസ്ഗഡ്, മേഘാലയ, ഒഡിഷ, രാജസ്ഥാന്‍, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.


മഹാരാഷ്ട്ര, ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്കൊപ്പം 51 നിയമസഭാ സീറ്റുകളിലേക്കാണ് ഒക്ടോബര്‍ 21ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. അവശേഷിക്കുന്ന സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ പിന്നീട് പ്രഖ്യാപിക്കുമെന്നും പാര്‍ട്ടി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്. 


കേരളത്തില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 5 മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെയും പാര്‍ട്ടി പ്രഖ്യാപിച്ചിരുന്നു. വട്ടിയൂര്‍ക്കാവില്‍ എസ് സുരേഷും കോന്നിയില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനുമാണ് മത്സരിക്കുക. മഞ്ചേശ്വരത്ത് രവീശ തന്ത്രിയും, എറണാകുളത്ത് സിജി രാജഗോപാലും അരൂരില്‍ കെപി പ്രകാശ് ബാബുവും മത്സരിക്കും.


അതേസമയം, മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ഥി പട്ടിക ഉടന്‍ തന്നെ പുറത്തിറങ്ങുമെന്നാണ് സൂചന.