ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില ഉയര്‍ന്ന നിരക്കില്‍ തുടരുന്നത് 'നല്ലവാര്‍ത്ത'യെന്ന് ബിജെപി ദേശീയ വക്താവ് നളിന്‍ കൊഹ്‌ലി.


COMMERCIAL BREAK
SCROLL TO CONTINUE READING

പെട്രോള്‍, ഡീസല്‍ വില എക്കാലത്തേയും ഉയര്‍ന്ന നിരക്കില്‍ തുടരുന്ന സാഹചര്യത്തിലാണ് നളിന്‍ കൊഹ്‌ലിയുടെ പരാമര്‍ശം.


ഇന്ധനവിലയിലെ വര്‍ദ്ധനവ്‌ സംസ്ഥാനങ്ങള്‍ക്ക് ഗുണം ചെയ്യുമെന്നും ഇതിലൂടെ അധിക നികുതി വരുമാനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 


'എക്സൈസ് തീരുവയിലൂടെ കേന്ദ്ര സര്‍ക്കാരിന് അധിക വരുമാനം ലഭ്യമാകുമെങ്കിലും കൂടുതല്‍ നേട്ടം സംസ്ഥാനങ്ങള്‍ക്കാണ്. പെട്രോള്‍ വില ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താനുള്ള ഏറ്റവും മികച്ച സമയമാണിത്', അദ്ദേഹം വ്യക്തമാക്കി.


അതേസമയം മുംബൈയില്‍ ഒരു ലിറ്റര്‍ പെട്രോളിന്‍റെ ഇന്നത്തെ വില 86.72 പൈസയാണ്. ഡീസലിന് 75.74 രൂപയും. പെട്രോളിന് 16 പൈസയുടെയും ഡീസലിന് 19 പൈസയുടെയും വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്.