ന്യൂഡല്‍ഹി: ബിജെപി വീണ്ടും അധികാരത്തില്‍ വന്നാല്‍ രാജ്യദ്രോഹ നിയമം കൂടുതല്‍ കര്‍ശനമാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. രാജ്യദ്രോഹ നിയമം എടുത്തുകളയുമെന്ന് പ്രതിപാദിക്കുന്ന കോണ്‍ഗ്രസ്‌ പ്രകടന പത്രികയ്ക്കെതിരെ കടുത്ത വിമര്‍ശനമാണ് കേന്ദ്ര മന്ത്രി ഉന്നയിക്കുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇന്ത്യയെ ആരെങ്കിലും തകര്‍ക്കാന്‍ ശ്രമിച്ചാല്‍ അവര്‍ക്ക് മാപ്പ് കൊടുക്കണമേന്നാണോ നിങ്ങള്‍ പറയുന്നതെന്ന് രാജ്നാഥ് സിംഗ് ചോദിച്ചു. ഈ നിയമം ഇല്ലാതാക്കുമെന്ന് പറയുന്ന കോണ്‍ഗ്രസ്‌ അങ്ങനെയൊരു സൂചനയല്ലേ നല്‍കുന്നതെന്നും അദ്ദേഹം ചോദിച്ചു.


ഗുജറാത്തിലെ കച്ചില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ളക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ഇന്ത്യയ്ക്ക് രണ്ട് പ്രധാനമന്ത്രി വേണമെന്നാണ് മുന്‍ മുഖ്യമന്ത്രി പറഞ്ഞത്.  കശ്മീരിന് ഒന്നും മറ്റു ഭാഗങ്ങള്‍ക്ക് മറ്റൊരു പ്രധാനമന്ത്രിയും വേണമെന്നാണ് ഒമറിന്റെ അഭിപ്രായം. 


ഇതിന് മറുപടിയായി രാജ്നാഥ്' സിംഗ് പറഞ്ഞത് നിങ്ങള്‍ ഇത്തരം ആവശ്യങ്ങള്‍ തുടര്‍ന്നാല്‍ ആര്‍ട്ടിക്കിള്‍ 370, 35 എ വകുപ്പുകള്‍ എടുത്ത് മാറ്റുകയല്ലാതെ മറ്റൊരു വഴിയുമില്ല എന്നാണ്.  മാത്രമല്ല കശ്മീരിലെ പ്രശ്നങ്ങള്‍ക്ക് കാരണം മുന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവാണെന്നും രാജ്നാഥ് കുറ്റപ്പെടുത്തി.


അഴിമതി പൂര്‍ണ്ണമായി ഇല്ലാതാക്കാന്‍ മോദി സര്‍ക്കാരിന് കഴിഞ്ഞില്ലയെങ്കിലും ഞങ്ങളുടെ സര്‍ക്കാന്‍ അത്തരം ഒരു ദിശയിലേക്ക് നിര്‍ണായകമായ നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.