കൊൽക്കത്ത: ബി.ജെ.പിയുടെ കൊൽക്കത്ത റാലിക്കിടെ ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയയുടെയും,ദേശീയ വൈസ് പ്രസിഡൻറ് മുകുൾ റോയിയുടെയും നേരെ ഷൂ ഏറ്. കൊൽക്കത്തയിലെ വട്ഗഞ്ച് മേഖലയിൽ നടന്ന റോഡ് ഷോക്കിടെയാണ് ഷൂ ഏറ്. ബി.ജെ.പി നേതാവായ അർജുൻ സിങ് എം.പിയും വർഗീയക്കൊപ്പമുണ്ടായിരുന്നു.പോലീസ് അനുമതി നിഷേധിച്ചതോടെ റോഡ് ഷോ ഒാർഫൻ​ഗഞ്ച് മുതൽ ബി.ജെ.പിയുടെ സംസ്ഥാന ആസ്ഥാനം വരെ മാത്രമാക്കി ചുരുക്കുകയായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:സുരേഷ് ​ഗോപിയുടെ കാവലിന് 7 കോടി വാ​ഗ്ദാനം ചെയ്ത് OTT; വിട്ടുകൊടുത്തില്ലെന്ന് നി‍ർമാതാവ്


റോഡ് ഷോ കടന്നുപോകുന്ന വഴിയിൽ ഭരണകക്ഷിയായ തൃണമൂൽ(Thrunamool) കോൺഗ്രസിൻറെ പരിപാടിയും നടക്കുന്നുണ്ടായിരുന്നു. ഇതിൻറെ വേദിക്കരികിൽ നിന്നാണ് ചെരിപ്പുകളും കല്ലും നേതാക്കൾക്ക് നേരെ എറിഞ്ഞത്. വൻതോതിൽ പൊലീസ് സ്ഥലത്തുണ്ടായതിനാൽ സംഘർഷം ഒഴിവായി. ഏതാനും വാഹനങ്ങളുടെ ചില്ല് തകരുകയും പ്രവർത്തകർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. തൃണമൂൽ കോൺഗ്രസ് പ്രവർത്തകരാണ് തനിക്ക് നേരെ ഷൂ എറിഞ്ഞതെന്ന് കൈലാഷ് വിജയ് വർഗീയ പ്രതികരിച്ചു.


ബി.ജെ.പി പ്രവർത്തകർ സംയമനം പാലിച്ചതുകൊണ്ടാണ് സംഘർഷം ഒഴിവായത്. അക്രമത്തെ ഞങ്ങൾ അക്രമം കൊണ്ട് നേരിടില്ല. ഇതിന് വോട്ടിലൂടെ മറുപടി പറയുമെന്നും വിജയ് വർഗീയ പറഞ്ഞു.കഴിഞ്ഞയാഴ്ച ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ(JP Nadda) പശ്ചിമ ബംഗാളിൽ എത്തിയപ്പോൾ ഡയമണ്ട് ഹാർബറിന് സമീപത്ത് നിന്നും അകമ്പടി വാ​ഹനത്തിന് നേരെ കല്ലേറുണ്ടായിരുന്നു. നിരവധി സുരക്ഷാ ഉദ്യോ​​ഗസ്ഥർക്കും കല്ലേറിൽ പരിക്കേറ്റിരുന്നു.


കൂടുതൽ ‌രാഷ്ട്രീയം,സിനിമ,കായിക വാർത്തകൾ ‌‌നിങ്ങളുടെ വിരൽ തുമ്പിൽ.‌ ഡൗൺലോഡ് ചെയ്യു ! ZeeHindustanAPP
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy