ഉമാ ഭാരതി പള്ളി പൊളിക്കാന്‍ ആക്രോശിച്ചതും അദ്വാനി മധുരവിതരണം നടത്തിയതും നേരല്ലെന്നാണോ?
ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ദുഃഖകരമായ ദിവസമാണ് ഇന്നെന്ന് ഹൈദരാബാദ് എംപിയും എ.ഐ.എം.ഐ.എം അധ്യക്ഷനുമായ (AIMIM chief) അസദുദ്ദീന്‍ ഒവൈസി (Asaduddin Owaisi). ബാബറി മസ്ജിദ് തകർത്ത (Babri Masjid demolition case) കേസില്‍ CBI പ്രത്യേക കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
New Delhi: ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ദുഃഖകരമായ ദിവസമാണ് ഇന്നെന്ന് ഹൈദരാബാദ് എംപിയും എ.ഐ.എം.ഐ.എം അധ്യക്ഷനുമായ (AIMIM chief) അസദുദ്ദീന്‍ ഒവൈസി (Asaduddin Owaisi). ബാബറി മസ്ജിദ് തകർത്ത (Babri Masjid demolition case) കേസില്‍ CBI പ്രത്യേക കോടതി വിധിയിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
"ഗൂഢാലോചന നടന്നിട്ടില്ലൊണ് ഇപ്പോള്‍ കോടതി പറയുന്നത്. ദയവായി പറയൂ, ഒരു പ്രവൃത്തി പൊടുന്നനെയുണ്ടായതാണെന്ന് പറഞ്ഞ് തള്ളിക്കളയാന്‍എത്ര ദിവസത്തെ തയ്യാറെടുപ്പ് വേണം? എന്നായിരുന്നു വിധിക്കു പിന്നാലെ ഒവൈസി ട്വീറ്റ് ചെയ്തത്.
ഇന്ത്യയിലെ മുസ്ലീങ്ങള്‍ക്ക് നീതി ലഭിച്ചിട്ടില്ല. വിധി ഹിന്ദുത്വ ആശയത്തെ മാത്രം തൃപ്തിപ്പെടുത്തുന്നതാണ്. മുസ്ലിം പേഴ്സണല്‍ ബോര്‍ഡ് വിധിക്കെതിരേ അപ്പീല്‍ പോകണമെന്നാണ് തന്‍റെ അപേക്ഷയെന്നും ഒവൈസി പറഞ്ഞു.
ബാബറി മസ്ജിദ് തകര്‍ത്തത് (Babari Masjid)വ്യക്തമായ നിയമവിരുദ്ധ നടപടി യാണെന്നും നിയമവാഴ്ചയുടെ അതിരുകടന്ന ലംഘനമാണെന്നും 2019 നവംബര്‍ 9ന് സുപ്രീംകോടതി (Supreme Court) വിധിന്യായത്തില്‍ പറയുന്നതായി അദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ക്കുന്നതില്‍ ഗൂഢാലോചന നടന്നിട്ടില്ലെന്ന് കോടതിക്ക് പിന്നെ എങ്ങനെ പറയാന്‍ കഴിഞ്ഞെന്നും അദ്ദേഹം ചോദിച്ചു.
ഇന്ദ്രജാലം കൊണ്ടാണോ 1992 ഡിസംബര്‍ ആറിന് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടതെന്ന് എനിക്കറിയണമെന്നുണ്ട്. 1940 കളില്‍ മസ്ജിദില്‍ രാമവിഗ്രഹം സ്ഥാപിച്ചതിന് പിന്നിലും രാജീവ് ഗാന്ധി ഭരിക്കുന്ന സമയത്ത് മസ്ജിദിന്‍റെ പൂട്ട് തുറന്നതിന് പിന്നിലും ഇതേ ഇന്ദ്രജാലമാണോയെന്നും അദ്ദേഹം ചോദിച്ചു.
പള്ളി പൊളിച്ചുനീക്കാന്‍ എത്രത്തോളം തയ്യാറെടുപ്പുകള്‍ നടത്തണമെന്നാണ് പറയുന്നത്? ബാബറി മസ്ജിദ് പൊളിക്കാന്‍ പ്രവര്‍ത്തകരോട് ആവശ്യപ്പെട്ട് ഉമാ ഭാരതി (Uma Bharti) പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചിരുന്നുവെന്നത് ശരിയല്ലേ? പൊളിച്ചുമാറ്റിയതിനുശേഷം അദ്വാനി മധുരപലഹാരങ്ങള്‍ വിതരണം ചെയ്തുവെന്നത് ശരിയല്ലേ? അദ്ദേഹം ചോദിച്ചു.
മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ് എന്ന് തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് അഭിപ്രായപ്പെട്ട സിബിഐ പ്രത്യേക കോടതി, കേസില്‍ പ്രതികളായ 32 പേരെയും ഇന്ന് വെറുതെ വിടുകയായിരുന്നു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രത്യേക സിബിഐ കോടതി ജഡ്ജി സുരേന്ദര്‍ കുമാര്‍ യാദവ് ആണ് കേസില്‍ വിധി പറഞ്ഞത്.
Also read: കോടതി വിധി ബാബറി മസ്ജിദ് തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യം, പി. കെ കുഞ്ഞാലിക്കുട്ടി
48 പേരായിരുന്നു കേസിലെ പ്രതികള്‍. 28 വര്‍ഷത്തിന് ശേഷം സുപ്രധാന വിധി പുറത്തു വന്നപ്പോള്‍ അത് ശ്രവിക്കാന്‍ 32 പ്രതികളാണ് ഉണ്ടായിരുന്നത്. കേസിലെ കുറ്റാരോപിതരായ 16 പേര്‍ ഇന്ന് ജീവിച്ചിരിപ്പില്ല.
1992 ഡിസംബര്‍ ആറിന് അയോധ്യ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 197 / 1992 , ക്രൈം നമ്പര്‍ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് സിബിഐ പ്രത്യേക കോടതി പുറപ്പെടുവിച്ചത്.
Also read: ബാബറി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോ? കോടതി വിധി നീതിയോടുള്ള പരിഹാസമെന്ന് യെച്ചൂരി
1992 ഡിസംബര്‍ ആറിനാണ് കര്‍സേവകര്‍ അയോധ്യയിലെ ബാബറി മസ്ജിദ് പൊളിക്കുന്നത്. രണ്ടായിരത്തില്‍ അധികം ആളുകള്‍ക്കാണ് കലാപത്തില്‍ ജീവന്‍ നഷ്ടമായതെന്നാണ് റിപ്പോര്‍ട്ടുകള്‍. 351 സാക്ഷികളെ വിസ്തരിച്ച കോടതി 600 രേഖകള്‍ പരിശോധിച്ചിരുന്നു.