കോടതി വിധി ബാബറി മസ്ജിദ് തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യം, പി. കെ കുഞ്ഞാലിക്കുട്ടി

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളടക്കം എല്ലാ കുറ്റാരോപിതരേയും വെറുതെ വിട്ട CBI പ്രത്യേക  കോടതിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്  മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി (P K Kunhalikutty)...

Last Updated : Sep 30, 2020, 05:46 PM IST
  • ബാബറി മസ്ജിദ് തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് കോടതി വിധിയെന്ന് പി കെ കുഞ്ഞാലിക്കുട്ടി
  • നിയമവിരുദ്ധമായ പ്രവര്‍ത്തനമാണ് നടന്നതെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞതാണ്
  • എല്ലാവരെയും വെറുതെ വിടുന്ന വിധി ഒട്ടും പ്രതീക്ഷിച്ചതല്ല
കോടതി വിധി ബാബറി മസ്ജിദ് തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യം,  പി. കെ  കുഞ്ഞാലിക്കുട്ടി

Malappuram: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ മുതിര്‍ന്ന ബിജെപി നേതാക്കളടക്കം എല്ലാ കുറ്റാരോപിതരേയും വെറുതെ വിട്ട CBI പ്രത്യേക  കോടതിയുടെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച്  മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി (P K Kunhalikutty)...

ബാബറി മസ്ജിദ്  (Babari Masjid) തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് കോടതി വിധിയെന്ന്  പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. എല്‍ കെ അദ്വാനി  (L K Adwani) ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതെ വിട്ട പ്രത്യേക കോടതി വിധിക്കെതിരെ അന്വേഷണ ഏജന്‍സി നിര്‍ബന്ധമായി അപ്പീല്‍ പോവേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

"നിയമവിരുദ്ധമായ പ്രവര്‍ത്തനമാണ് നടന്നതെന്ന് സുപ്രീംകോടതി തന്നെ പറഞ്ഞതാണ് . മാത്രമല്ല അന്വേഷണ ഏജന്‍സി കുറ്റക്കാരെ പോയിന്‍റ്   ഔട്ട് ചെയ്തതുമാണ്. എല്ലാവരെയും വെറുതെ വിടുന്ന വിധി ഒട്ടും പ്രതീക്ഷിച്ചതല്ല. വൈകി വരുന്ന വിധി തന്നെ ന്യായമല്ല. അത് നിയമത്തിലെ പ്രാഥമിക പാഠമാണ്. അങ്ങനെ വൈകി വിധി വന്നപ്പോള്‍ എല്ലാവരെയും വെറുതെ വിടുകയും ചെയ്തു. ബാബറി മസ്ജിദ് തകര്‍ത്തിട്ടേ ഇല്ല എന്ന് പറയുന്നതിന് തുല്യമാണ് വിധി. പള്ളി ഇപ്പോഴും അവിടെ ഉണ്ടെന്ന് പറയുന്നതിന് തുല്യമാണത്. അന്വേഷണ ഏജന്‍സി നിര്‍ബന്ധമായും അപ്പീല്‍ പോവേണ്ടതാണ്", പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു

ഇന്ത്യന്‍ നീതി ന്യായ സംവിധാനത്തില്‍ നീതിയും ന്യായവും നിലനില്‍ക്കുന്നുവെന്ന് ലോകത്തിനു മുന്നില്‍ കാണിക്കേണ്ടതുണ്ട്. പള്ളി അക്രമത്തില്‍ തകര്‍ത്തതാണ്. പ്രതികളുടെ സാന്നിധ്യം അവിടെ ഉണ്ടായിരുന്നു. അവര്‍ ആരും തടയാന്‍ ശ്രമിച്ചിട്ടുമില്ല'- കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

അതേസമയം, ബാബറി  മസ്ജിദ് തകര്‍ത്ത കേസില്‍ വളരെ നിര്‍ഭാഗ്യകരമായ വിധിയാണ് പുറത്തുവന്നിരിക്കുന്നതെന്നു മുസ്‌ലിം ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍  പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍. നിയമവിരുദ്ധമായും അക്രമമാര്‍ഗത്തിലൂടെയും ബാബറി  മസ്ജിദ് തകര്‍ത്തവര്‍ക്ക് ശിക്ഷയില്ലാതെ പോയി. അന്വേഷണ ഏജന്‍സി ഉടന്‍ തന്നെ അപ്പീല്‍ പോകണമെന്നും തങ്ങള്‍ പറഞ്ഞു.

Also read: ബാബറി മസ്ജിദ് സ്വയം പൊട്ടിത്തെറിച്ചതാണോ? കോടതി വിധി നീതിയോടുള്ള പരിഹാസമെന്ന് യെച്ചൂരി

എന്തായാലും എല്ലാവരും മതസൗഹാര്‍ദ്ടം  നിലനിര്‍ത്തുകയും സമാധാനം കാത്തുസൂക്ഷിക്കുകയും ചെയ്യണമെന്നും ഹൈദരലി തങ്ങള്‍ ആഹ്വാനം ചെയ്തു.

കോടതി വിധി അപഹാസ്യമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രതികരിച്ചു. ബാബറി മസ്ജിദ് പൊളിക്കാന്‍ വേണ്ടി രഥയാത്ര നടത്തുകയും കര്‍സേവ സംഘടിപ്പിക്കുകയും ചെയ്ത സംഘ്പരിവാര്‍ ഗൂഢാലോചന നടത്തിയില്ല എന്ന വാദം യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ല. ഇന്ത്യന്‍ ജുഡീഷ്യറിക്ക് തന്നെ അപമാനമാണ് ഈ വിധിയെന്നും അദ്ദേഹം പറഞ്ഞു.

Also read: Babri Masjid verdict: ഗൂഡാലോചനയ്ക്ക് തെളിവില്ല; എല്ലാ പ്രതികളേയും വെറുതെ വിട്ടു 

മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം നടത്തിയാണ്‌ എന്ന്‌ തെളിയിക്കുന്നതിന് പ്രതികള്‍ക്കെതിരെ ശക്തമായ തെളിവില്ലെന്ന് അഭിപ്രായപ്പെട്ട സിബിഐ പ്രത്യേക കോടതി, കേസില്‍ പ്രതികളായ 32  പേരെയും ഇന്ന് വെറുതെ വിടുകയായിരുന്നു. പള്ളി തകര്‍ത്തത് പെട്ടെന്നുണ്ടായ വികാരത്തിലാണെന്നും അക്രമം കാട്ടിയത് സാമൂഹ്യ വിരുദ്ധരാണെന്നും ജനക്കൂട്ടത്തെ തടയാനാണ് അദ്വാനിയും ജോഷിയും ശ്രമിച്ചതെന്നും കോടതി ചൂണ്ടിക്കാട്ടി.

1992 ഡിസംബര്‍ ആറിന് അയോധ്യ പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 197 / 1992 , ക്രൈം നമ്പര്‍ 198/1992 എന്നീ കേസുകളിലെ വിധിയാണ് ഇന്ന് സിബിഐ പ്രത്യേക കോടതി പുറപ്പെടുവിച്ചത്. 

 

Trending News