കൊറോണ വാക്സിൻ കൃത്യസമയത്ത് ഗ്രാമങ്ങളിൽ എത്തും, പദ്ധതി തയ്യാറാക്കി കേന്ദ്രം
കൊറോണ വാക്സിൻ എല്ലാ ആവശ്യക്കാർക്കും കൃത്യസമയത്ത് എത്തിക്കാനുള്ള പദ്ധതിയിലാണ് കേന്ദ്രസർക്കാർ.
ന്യുഡൽഹി: കൊറോണ വാക്സിൻ എല്ലാ ആവശ്യക്കാർക്കും കൃത്യസമയത്ത് എത്തിക്കാനുള്ള പദ്ധതിയിലാണ് കേന്ദ്രസർക്കാർ. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്നലെ ഒരു സുപ്രധാന തീരുമാനം കേന്ദ്ര സർക്കാർ എടുത്തു. അതിൽ എല്ലാ സംസ്ഥാനങ്ങളിലും ബ്ലോക്ക് തലത്തിൽ സർക്കാർ ഒരു ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സ് (Block Task Force) രൂപീകരിക്കും അയതിനാൽ വാക്സിൻ (Corona vaccine) ഗ്രാമങ്ങളിലേക്കും സമയത്ത് എത്തിക്കാൻ കഴിയും.
Also read: Oxford vaccine ഏപ്രിലോടെ ഇന്ത്യയിൽ എത്തുമെന്ന് സിറം ഇൻസ്റ്റിറ്റ്യൂട്ട്
ഈ പദ്ധതിക്ക് അടിസ്ഥാനം നൽകുന്നതിനായി ആരോഗ്യ മന്ത്രാലയം എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാർക്കും ആരോഗ്യ സെക്രട്ടറിമാർക്കും ഒരു കത്ത് അയച്ചിട്ടുണ്ട്. അതിൽ എത്രയും പെട്ടെന്ന് ബ്ലോക്ക് ടാസ്‌ക് ഫോഴ്‌സ് (Block Task Force) രൂപീകരിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഈ ടാസ്‌ക് ഫോഴ്‌സിന്റെ സഹായത്തോടെ രാജ്യത്തിന്റെ എല്ലാ ബ്ലോക്കുകളിലും കൊറോണ വാക്സിൻ (Corona vaccine) വിതരണം ചെയ്യാൻ കഴിയും എന്നാണ് കേന്ദ്രം വിലയിരുത്തുന്നത്. ഈ പദ്ധതിയിൽ സർക്കാർ ജീവനക്കാർക്ക് പുറമെ പ്രദേശവാസികളുടെ കാര്യമായ പങ്കാളിത്തവും ഉണ്ടായിരിക്കും.
Also read: Nivar Cyclone: കനത്ത നാശം വിതച്ച് നിവാർ പുതുച്ചേരി തീരംതൊട്ടു
ഓരോ ടാസ്‌ക് ഫോഴ്‌സിനെയും SDM അല്ലെങ്കിൽ തഹസിൽദാർ നയിക്കും. ഈ സംരംഭത്തിൽ എസ്ഡിഎം, തഹസിൽദാർ, പ്രാദേശിക എൻജിഒകൾ, പ്രദേശത്തെ സ്വാധീനമുള്ള ആളുകൾ, മതനേതാക്കൾ എന്നിവരെ ഉൾപ്പെടുത്തും. പ്രതിരോധ കുത്തിവയ്പ്പ് പ്രക്രിയ വികേന്ദ്രീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi) ഇതിനകം മുഖ്യമന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ നിർദ്ദേശിച്ചിട്ടുണ്ട് എങ്കിലും കൊറോണ വാക്സിൻ (Corona vaccine) വരുന്നതിനുമുമ്പ് ടാസ്‌ക് ഫോഴ്‌സ് പൂർണ്ണമായും തയ്യാറാക്കണമെന്ന് ഇപ്പോൾ കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ആരോഗ്യ മന്ത്രാലയം സംസ്ഥാനങ്ങളോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരിക്കുകയാണ്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)