ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട നിവാർ ചുഴലിക്കാറ്റ് പുതുച്ചേരിക്കടുത്ത് കരതൊട്ടു. പുതുച്ചേരിക്കും (Puducherry) മാരക്കാനത്തിനും ഇടയിലുള്ള തീരത്താണ് നിവാർ അടിച്ചത്. അതിതീവ്ര ചുഴലിക്കാറ്റായിട്ടാണ് തീരം തൊട്ടാതെങ്കിലും ഇപ്പോൾ ശക്തി കുറഞ്ഞിട്ടുണ്ട്.
കാറ്റിന്റെ വേഗം ആറ് മണിക്കൂറിൽ കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം (IMD) അറിയിച്ചിട്ടുണ്ട്. ഇതിന് ഏകദേശം 6 മണിക്കൂർ വരെ സമയമെടുത്തേക്കാമെന്നും കാറ്റിന്റെ (Nivar Cyclone) വേഗത 65-75 കിലോമീറ്റർ ആയി കുറയുമെന്നുമാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
Also read: Nivar Cyclone: മഴ കനക്കുന്നു, തമിഴ്‌നാട്ടിലെ 13 ജില്ലകളില്‍ നാളെയും അവധി
IMD has predicted landfall point of Cyclone "NIVAR" b/w Karaikal and Mamallapuram close to Puducherry in its 1st track forecast at 0530 IST of 23th Nov, i.e. 3 days in advance.
Forecasted landfall point (3 days in advance) and actual landfall point r attached: pic.twitter.com/aS1eEE2hNO
— India Meteorological Department (@Indiametdept) November 26, 2020
കനത്ത കാറ്റും മഴയും കാരണം വിളപ്പുറം ജില്ലയിൽ ഒരു വീട് തകരുകയും ഒരു സ്ത്രീ മരിക്കുകയും (One died) ചെയ്തു. ഇവരുടെ മകന് പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ലകദക്കണക്കിന് ആളുകളെ മുൻകൂട്ടി ഒഴിപ്പിച്ചത് വൻ ദുരന്തം ഒഴിവാക്കാൻ കഴിഞ്ഞു. ചെന്നൈയിലും പുതുച്ചേരിയിലും ഇന്നും മഴ തുടരുമെന്നാണ് റിപ്പോർട്ട്.
പുതുച്ചേരിയിലും (Puducherry) തമിഴനാടിന്റെ തീരമേഖലയിലും കനത്ത കൃഷിനാശമാണ് ഉണ്ടിയത്. പലയിടങ്ങളിലും മരങ്ങൾ കടപുഴകി വീണ് വൻ നാശങ്ങളാണ് ഉണ്ടായിരിക്കുന്നത്. തമിഴ് നാട്ടിൽ ഇന്നും പൊതു അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അവശ്യ സർവീസുകളെ ഇതിൽ നിന്നും ഒഴിവാക്കിയിട്ട്. പുതുച്ചേരിയിൽ ശനിയാഴ്ചവരെ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മാത്രമല്ല ഇവിടെ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. Nivar Cyclone കാരണം ഉണ്ടായ നാശനഷ്ടങ്ങൾക്ക് എല്ലാ സഹായവും നൽകുമെന്ന് കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)