കോൽക്കത്ത: ബ്ലൂവെയ്ൽ ഗെയിം ഒരാളൂടെ കൂടി ജീവനെടുത്തു. പശ്ചിമബംഗാളിലെ മിഡ്നാപ്പൂരിലാണ് സംഭവം.  മിഡ്​നാപൂരിലെ ആനന്ദ്​പൂര്‍ സ്വദേശിയും പത്താം ക്ലാസ്സ്‌ വിദ്യാര്‍ഥിയുമായ അങ്കന്‍ ഡേയാണ് ഗെയിം കളിച്ച്‌​ ശനിയാഴ്​ച ആത്​മഹത്യ ചെയ്തത്​


COMMERCIAL BREAK
SCROLL TO CONTINUE READING

സ്​കൂളില്‍ നിന്ന്​ തിരിച്ചു വന്ന ശേഷം കമ്പ്യൂട്ടറിൽ കളിക്കുകയായിരുന്നു അങ്കന്‍. ഊണുകഴിക്കാന്‍ അമ്മ വിളിച്ചപ്പോള്‍ ഊണിനു മുൻപ്​ തനിക്ക്​ കുളിക്കണം എന്നു പറഞ്ഞ്​ കുളിമുറിയില്‍ കയറിയ അങ്കന്‍ കുറേ സമയമായിട്ടും പുറത്തിറങ്ങിയില്ല സംശയം തോന്നിയതിനാല്‍ വാതില്‍ പൊളിച്ച്‌​ അകത്തു കയറിയ​പ്പോഴേക്കും അങ്കന്‍ മരിച്ചിരുന്നു. പ്ലാസ്​റ്റിക്​ ബാഗുകൊണ്ട്​ തലപൊതിഞ്ഞ്​ നൈലോണ്‍ കയര്‍ കഴുത്തില്‍ മുറുക്കി കെട്ടിയിരുന്നു. ശ്വാസം മുട്ടിയാണ്​ അങ്കണ്‍ മരിച്ചത്​. കുഴഞ്ഞു വീണു കിടന്ന അങ്കനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു


കഴിഞ്ഞയാഴ്ച മുംബൈയിലും മധ്യപ്രദേശിലും വിദ്യാര്‍ഥികള്‍ ആത്മഹത്യാശ്രമം നടത്തിയിരുന്നു.