Taj Mahal-ന് ബോംബ് ഭീക്ഷണി: വിനോദ സഞ്ചാരികളെ ഒഴിപ്പിച്ചു,കവാടങ്ങൾ എല്ലാം അടച്ചു
ഭീഷണി സന്ദേശം എത്തിയതിനെ തുടർന്ന് സുരക്ഷ ഏജൻസികൾ താജ്മഹലിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്
ആഗ്ര: വിനോദ സഞ്ചാരികളെ ഏറ്റവും പ്രിയപ്പെട്ട ഇടങ്ങളിലൊന്നായ താജ്മഹലിന്(Taj Mahal) ബോംബ് ഭീക്ഷണി. താജ്മഹലിന്റെ പരിസരത്ത് ചില സ്ഫോടക വസ്തുക്കൾ വച്ചിട്ടുണ്ടെന്നാണ് ഉത്തർ പ്രദേശ് പൊലീസിന് അജ്ഞാത ഫോൺ സന്ദേശം ലഭിച്ചത്. ഉത്തർ പ്രദേശ് പോലീസിന്റെ 112 എന്ന അടിയന്തിര ഉപയോഗ നമ്പറിലേക്കാണ് ഭീക്ഷണി സന്ദേശമെത്തിയത്. എന്നാൽ വിളിച്ചത് ആരാണെന്ന് കണ്ടെത്താനായില്ല. ഇതിനായി സൈബർ വിഭാഗം പരിശോധന ആരംഭിച്ചു.
ഭീഷണി സന്ദേശം എത്തിയതിനെ തുടർന്ന് സുരക്ഷ ഏജൻസികൾ താജ്മഹലിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പോലീസും,ബോബ് സ്ക്വാഡും,ഡോക്സ്ക്വാഡും സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. ഫോൺ കോൾ ഉത്തർപ്രദേശിലെ (up) ഫിറോസാബാദിൽ നിന്നാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.സി.ഐ.എസ്.എഫിനാണ് താജ്മഹലിന്റെ സുരക്ഷാ ചുമതല. ഭീക്ഷണി സന്ദേശം എത്തിയ ഉടനെ യു.പി പോലീസ് സി.ഐ.എസ്.എഫിന് മുന്നറിയിപ്പ് പാസ് ചെയ്തിരുന്നു.
സുരക്ഷാ വിഭാഗങ്ങൾക്ക് തിരച്ചിലിൽ ഒന്നും കണ്ടെത്താനായില്ലെന്ന് മുതിർന്ന് പോലീസ് ഉദ്യോഗസ്ഥൻ മാധ്യമങ്ങളോട് പറഞ്ഞു. ഇതൊരു വ്യാജ കോളായിരിക്കാം എന്നാണ് പോലീസിന്റെ (police) നിഗമനം.ഇന്ത്യയിൽ എത്തുന്ന വിദേശ വിനോദ സഞ്ചാരികളെയും തദ്ദേശീയരായ വനോദ സഞ്ചാരികളെയും ഏറ്റവും അധികം ആകർഷിക്കുന്ന സ്മാരകങ്ങളിൽ ഒന്നാണ് താജ്മഹൽ. പ്രതിവർഷം ഏഴ് മില്യൺ വിനോദ സഞ്ചാരികളാണ് താജ്മഹൽ സന്ദർശിക്കുന്നതിനായി എത്തുന്നത്. കോവിഡ് വ്യാപനത്തെ തുടർന്ന് മാർച്ചിൽ അടച്ചിട്ട താജ്മഹൽ കഴിഞ്ഞ സെപ്റ്റംബറിലാണ് സഞ്ചാരികൾക്കായി തുറന്ന് കൊടുത്തത്.
ALSO READ:Supreme Court: സര്‍ക്കാരിന്‍റെ അഭിപ്രായത്തോട് വിയോജിക്കുന്നത് രാജ്യദ്രോഹമല്ല, സുപ്രീംകോടതി
1983- ൽ ലോകത്തിലെ പൈതൃക സ്ഥലങ്ങളുടെ യുനെസ്കോയുടെ (unesco) പട്ടികയിൽ താജ് മഹലിനെ പെടുത്തി. വെണ്ണക്കല്ലിൽ പണിത സൗധമാണ് ഏറ്റവും പ്രധാനമെങ്കിലും ഇതിനോടനുബന്ധിച്ച് മറ്റു കെട്ടിടങ്ങളും ചേർന്ന ഒരു സമുച്ചയമാണ് താജ് മഹൽ. ഇതിന്റെ പണി ഏകദേശം 1632 ൽ തുടങ്ങി 1653 ൽ തീർന്നു എന്നാണ് കണക്കാക്കപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...