Myanmar Coup : സൈന്യത്തിന്റെ നരനായാട്ട്, ജനാധിപത്യത്തിന് വേണ്ടി പ്രതിഷേധിച്ചവർക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവെപ്പ്, 4 കുട്ടികൾ ഉൾപ്പെടെ 38 പേർ മരിച്ചു

പ്രക്ഷോഭകാരികൾക്ക് നേരെ സൈന്യവും പൊലീസും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വെടി ഉതിർത്തതെന്ന് ദൃസാക്ഷികൾ അറിയച്ചു. സംഭവത്തിൽ നാല് കുട്ടികൾ ഉൾപ്പെടെയാണ് 38 പേർ മരിച്ചത്. 

Written by - Zee Hindustan Malayalam Desk | Last Updated : Mar 4, 2021, 10:57 AM IST
  • പ്രക്ഷോഭകാരികൾക്ക് നേരെ സൈന്യവും പൊലീസും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വെടി ഉതിർത്തതെന്ന് ദൃസാക്ഷികൾ അറിയച്ചു.
  • സംഭവത്തിൽ നാല് കുട്ടികൾ ഉൾപ്പെടെയാണ് 38 പേർ മരിച്ചത്.
  • സംയമനം പാലിക്കാൻ മ്യാന്മാറിനോട് അയൽ രാജ്യങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള അടുത്ത ദിവസം തന്നെയാണ് സൈന്യം നടത്തിയ കൂട്ടകുരുതി
  • പട്ടാള അട്ടമറിക്ക് ശേഷം ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ രക്തരൂക്ഷിതമായ ദിവസം
Myanmar Coup : സൈന്യത്തിന്റെ നരനായാട്ട്, ജനാധിപത്യത്തിന് വേണ്ടി പ്രതിഷേധിച്ചവർക്കെതിരെ മുന്നറിയിപ്പില്ലാതെ വെടിവെപ്പ്, 4 കുട്ടികൾ ഉൾപ്പെടെ 38 പേർ മരിച്ചു

Yangon : Myanmar ൽ പട്ടാള അട്ടമറിക്കെതിരെ പ്രക്ഷോഭം നടത്തിയവർക്കെതിരെ യാതൊരു മുന്നറിയിപ്പുമില്ലാതെ സൈന്യം വെടി ഉതിർത്തു. വെടിവെപ്പിൽ 38 പ്രക്ഷോഭകാരകൾ മരിച്ചു. കഴിഞ്ഞ ഒരു മാസമായി മ്യാന്മാറിലെ പട്ടാള അട്ടമറിക്കെതിരെ (Military Coup) നടത്തുന്ന പ്രതിഷേധം അടിച്ചമർത്തുന്നതിന്റെ ഭാ​ഗമായി സൈന്യത്തിന്റെ നടപടി എറ്റവും കടത്തതും ക്രൂരവുമായത് ഇന്നലെ ബുധനാഴ്ചയാണ് നടന്നതെന്ന് ഐക്യ രാഷ്ട്ര സംഘടന (United Nations) അറിയിച്ചു. പ്രക്ഷോഭകാരികൾക്ക് നേരെ സൈന്യവും പൊലീസും യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് വെടി ഉതിർത്തതെന്ന് ദൃസാക്ഷികൾ അറിയച്ചു. സംഭവത്തിൽ നാല് കുട്ടികൾ ഉൾപ്പെടെയാണ് 38 പേർ മരിച്ചത്. 

സംയമനം പാലിക്കാൻ മ്യാന്മാറിനോട് അയൽ രാജ്യങ്ങൾ ആവശ്യപ്പെട്ടതിനെ തുടർന്നുള്ള അടുത്ത ദിവസം തന്നെയാണ് സൈന്യം നടത്തിയ കൂട്ടകുരുതി സംഭവച്ചിരിക്കുന്നത്. ‍100ൽ അധികം പ്രക്ഷോഭകാരികളെയാണ് നിലവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. പട്ടാള അട്ടമറിക്ക് ശേഷം ഉണ്ടായിരിക്കുന്ന ഏറ്റവും വലിയ രക്തരൂക്ഷിതമായ ദിവസമിന്നാണെന്നും, ഇന്ന് 38 പേർ മരിച്ചെന്നും ഇതുവരെ പ്രക്ഷോഭമായി ബന്ധപ്പെട്ട് 50തിൽ അധികം പേർ മരിച്ചെന്ന് മ്യാന്മാറിലെ യുഎൻ പ്രതിനിധി അറിയിച്ചിരിക്കുന്നത്.

ALSO READ : Myanmar Coup : ഒരു Viral Video യിൽ നിന്ന് പട്ടാള ഭരണത്തിലേക്ക്, എന്താണ് ശരിക്കും മ്യാന്മാറിൽ സംഭവിച്ചത്?

അതേസമയം സംഭവമായി ബന്ധപ്പട്ട് പ്രതികരിക്കാൻ ഇതുവരെ പട്ടാളത്തിന്റെ വക്താക്കൾ തയ്യറായിട്ടുമില്ല. മ്യാന്മാറിലെ സ്ഥിതിഗതികൾ വിലയിരുത്താൻ വെള്ളിയാഴ്ച യുഎൻ ചർച്ച നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി അമേരിക്കയും യുറോപ്യൻ യൂണിയനും മുന്നോട്ട് വന്നിട്ടുണ്ട്. അമേരിക്ക മ്യാന്മാറിലെ സ്ഥിതിയെ ശാന്തമാക്കാൻ ചൈനയോട് ഇടപെടാൻ ആവശ്യപ്പെട്ടു. 

ഫെബ്രുവരി ഒന്നിനാണ് ജനാധിപത്യ വ്യവസ്ഥകളെ അട്ടിമറിച്ച് മ്യാൻമർ വീണ്ടും പട്ടാള ഭരണത്തിലേക്ക് കടന്നത്. കഴിഞ്ഞ 22 ദിവസമായി പട്ടാള ഭരണത്തിനെതിരെ മ്യാന്മറിൽ പ്രതിഷേധം തുടർന്ന് വരികയാണ്.  മ്യാന്‍മര്‍‌ ദേശീയ നേതാവും സമാധാന നൊബേല്‍ ജേതാവുമായ Aung San Suu Kyi യേയും പ്രസിഡന്റ് വിന്‍ വിന്‍ മയന്റും ഉള്‍പ്പെടെയുള്ളവരെ സൈന്യം തടങ്കലിലാക്കുകയും ചെയ്തു. തിരഞ്ഞെടുപ്പിലൂടെ വീണ്ടും അധികാരത്തിൽ കയറാൻ തയ്യാറെടുത്തിരിക്കവെയാണ് പട്ടാളം അധികാരം പിടിച്ചെടുത്തത്. മാത്രമല്ല രാജ്യത്തെ ഔദ്യോഗിക ടിവി, റേഡിയോ ഉള്‍പ്പടെയുള്ള ആശയവിനിമയ മാധ്യമങ്ങളുടെ പ്രവര്‍ത്തനവും നിര്‍ത്തിവെച്ചിരുന്നു. 

ALSO READ: Myanmar Military Coup: Aung San Suu Kyi ക്കെതിരെ പുതിയ രണ്ട് ക്രിമിനൽ കേസുകൾ കൂടി; വീഡിയോ കോൺഫറൻസ് മുഖേനെ കോടതിയിൽ ഹാജരായി

തങ്ങൾക്ക് പട്ടാള ഭരണം വേണ്ടെന്നും ജനാധിപത്യം മതിയിയെന്നുമാണ് പ്രതിഷേധിക്കുന്നവരുടെ ആവശ്യം. പ്രതിഷേധത്തിന്റെ ആദ്യഘട്ടത്തിൽ മ്യാന്മറിൽ ഇന്റർനെറ്റും ഫോൺ സർവീസുകളും നിർത്തിവെച്ചിരുന്നെങ്കിലും പിറ്റേ ദിവസം പുനസ്ഥാപിച്ചു.  വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഭരണാധികാരികൾ ട്വിറ്ററും ഇൻസ്റ്റഗ്രാമും ബാൻ ചെയ്‌തിരുന്നു. അതിന് മുമ്പ് ഫേസ്ബുക്കും ഭാഗികമായി ബാൻ ചെയ്തിരുന്നു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News