Meghalaya യിലെ വെസ്റ്റ് ഖാസി ഹിൽസിൽ ഭൂചലനം അനുഭവപ്പെട്ടു. ഇന്ന് രാവിലെ 10.03 നാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു. റിക്ടർ സ്കെയിൽ 2.8 തീവ്രതയാണ് രേഖപ്പെടുത്തിയത്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ല. തുടർച്ചയായ രണ്ടാം ദിവസമാണ് മേഘാലയയുടെ വിവിധ ഭാഗങ്ങളിലായി ഭൂചലനം അനുഭവപ്പെടുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 മേഘാലയയിൽ തിങ്കളാഴ്ചയും ചെറിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടിരുന്നു. മേഘാലയയിലെ ഷില്ലോങിലാണ് തിങ്കളാഴ്ച്ച വൈകിട്ട് 6.52 നാണ് ഭൂചലനം ഉണ്ടായത്. റിക്ടർ സ്കെയിൽ 3.2  തീവ്രതയാണ് രേഖപ്പെടുത്തിയത്. തീവ്രത കുറഞ്ഞ ഭൂചലനമാണ് മേഘാലയയിൽ അനുഭവപ്പെട്ടിരിക്കുന്നതെന്ന്   സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.


ALSO READ: Mann Ki Baat: കൊവിഡിനെതിരെ ശക്തമായി പോരാടി; ലോകത്തെ ഏറ്റവും വലിയ വാക്സിനേഷൻ പരിപാടിയാണ് ഇപ്പോൾ നടക്കുന്നത്


തിങ്കളാഴ്ച്ച 10 കിലോമീറ്റർ താഴ്ചയിൽ 25.56 വടക്ക് അക്ഷാംശവും 91.91 കിഴക്ക് രേഖാംശവുമായി ആണ് ഭൂചലനം രേഖപ്പെടുത്തിയിരിക്കുന്നത്. തീവ്രതയില്ലാത്ത ഭൂചലനമാണ് രേഖപ്പെടുത്തിയതെങ്കിലും തുടർച്ചയായി ഉണ്ടാകുന്ന ഭൂചലനങ്ങൾ ജനങ്ങളെ പരിഭ്രാന്തരാക്കിയിട്ടുണ്ട്. തിങ്കളാഴ്ച ഉണ്ടായ ഭൂചലനത്തിലും   നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.


ALSO READ: Covid ര​ണ്ടാം ത​രം​ഗ​ത്തെ പ്ര​തി​രോ​ധി​ക്കാ​ന്‍ Lockdown പ​രി​ഹാ​ര​മ​ല്ല, വൈറസിനൊപ്പം ജീവിക്കാന്‍ നാം പഠിക്കണം, ഡല്‍ഹി ആരോഗ്യമന്ത്രി


ജപ്പാനിൽ മാർച്ച് 20 ന് അതി ശക്തമായ ഭൂചലനം (Earthquake) രേഖപ്പെടുത്തിയിരുന്നു. റിക്ടർ സ്‌കെയിലിൽ 7.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെ  സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. വടക്ക്- കിഴക്കൻ ജപ്പാനിലെ മിയാഗി പ്രവിശ്യയിലാണ് ഭൂചലനം അനുഭവപ്പെട്ടത്.  ആളപായമില്ലെന്നാണ് പ്രാഥമിക വിവരം. പ്രദേശത്തെ വീടുകൾക്കും കെട്ടിടങ്ങക്ഷൾക്കും വിള്ളലേറ്റിട്ടുണ്ട്.


ALSO READ: Assembly Election 2021 1st Phase: ഒന്നാം ഘട്ടത്തില്‍ പോളിംഗ് മന്ദഗതിയില്‍, മൂന്നു മണി വരെ അസമില്‍ 48%, പശ്ചിമ ബംഗാളില്‍ 56%


ടോക്കിയോയിലടക്കം (Tokyo) ഭൂചലനത്തിൻറെ പ്രകമ്പനം ഉണ്ടായതായാണ് വിവരം. ഭൂചലനത്തിൻറെ തോത് കൂടിയതോടെ മിയാഗിയിൽ ഒരു മീറ്റർ ഉയരത്തിൽ സുനാമിയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് ജപ്പാൻ മെറ്ററോളജിക്കൽ ഏജൻസി മുന്നറിയിപ്പ് നൽകിയത്. സുനാമിയുടെ ആദ്യ  തരംഗം ഇഷിനോമാക്കി നഗരത്തിന്റെ കരയോട് അടുത്തിട്ടുണ്ടെന്നായിരുന്നു  കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിൻറെ കണ്ടെത്തൽ. മാർച്ച് 28 നും ജപ്പാനിൽ രാവിലെ ഒമ്പതരയോടെ ഭൂചലനം അനുഭവപ്പെട്ടിരുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.