New Delhi: അസമിലും പശ്ചിമ ബംഗാളിലും ഒന്നാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. മുന്‍ തിരഞ്ഞെടുപ്പുകളെ അപേക്ഷിച്ച് ഇക്കുറി വോട്ടര്‍മാരില്‍ ആവേശം ഏറെയാണ്.
പശ്ചിമ ബംഗാളില്‍ 30 സീറ്റിലേയ്ക്കാണ് ആദ്യ ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് (West Bengal Assembly Election 2021) നടക്കുന്നത്. 3 മണിവരെയുള്ള റിപ്പോര്‍ട്ട് അനുസരിച്ച് പശ്ചിമ ബംഗാളില്‍ 56% പേര്‍ വോട്ട് രേഖപ്പെടുത്തി. ആദ്യ ഘട്ടത്തിൽ 73.80 ലക്ഷം വോട്ടർമാരാണ് ഉള്ളത്.
അസമില്‍ 47 നിയമസഭാ മണ്ഡലങ്ങളിലേയ്ക്കാണ് (Assam Assembly Election 2021) ഒന്നാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അകെ 81.09 ലക്ഷം വോട്ടര്‍മാരാണ് ഉള്ളത്. 3 മണിവരെ 48% പേര്‍ സമ്മതിദാനാവകാശം വിനിയോഗിച്ചു.
രാവിലെ 7 മണിമുതല്‍ വൈകിട്ട് 6 മണിവരെയാണ് പോളിംഗ് നടക്കുക. കോവിഡ് വ്യാപനം മൂലം പോളിംഗ് ഒരു മണിക്കൂര്‍ ദീര്‍ഘിപ്പിച്ചിട്ടുണ്ട്.
മൂന്നു ഘട്ടങ്ങളായാണ് അസമില്‍ തിരഞ്ഞെടുപ്പ് നടക്കുക. ഏപ്രില്‍ 1ന് രണ്ടാം ഘട്ടവും ഏപ്രില്‍ 6 ന് മൂന്നാം ഘട്ടവും നടക്കും. 126 മണ്ഡലങ്ങളിലേയ്ക്കാണ് മൂന്നു ഘട്ടങ്ങളായി തിരഞ്ഞെടുപ്പ് നടക്കുന്നത്.
2016ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 126ല്‍ 86 സീറ്റുകളില്‍ BJP സഖ്യം വിജയം നേടിയിരുന്നു.
അതേസമയം, പശ്ചിമ ബംഗാളില്‍ 8 ഘട്ടങ്ങളായാണ് തിരഞ്ഞെടുപ്പ് നടക്കുക. മാര്‍ച്ച് 27 ന് ആരംഭിച്ച് ഏപ്രില്‍ 29നാണ് തിരഞ്ഞെടുപ്പ് അവസാനിക്കുക. ആകെ 294 മണ്ഡലങ്ങളാണ് ഉള്ളത്. TMCയും BJPയും തമ്മിലാണ് പ്രധാന പോരാട്ടം.
മെയ് 2നാണ് വോട്ടെണ്ണല്‍ നടക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...