Lock down: അസമിലും മേഘാലയയിലും ഇന്നുമുതൽ മദ്യശാലകൾ തുറക്കും

എല്ലാ ദിവസവും ഏഴു മണിക്കൂർ മൊത്തക്കച്ചവട പൊതുവിതരണ ശാലകൾ, മദ്യനിർമ്മാണ കേന്ദ്രങ്ങൾ, ബോട്ട്ലിങ് പ്ലാന്റുകൾ, ഡിസ്റ്റിലറികൾ എന്നിവ അസമിൽ തുറന്നു പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്.   

Last Updated : Apr 13, 2020, 10:04 AM IST
Lock down: അസമിലും മേഘാലയയിലും ഇന്നുമുതൽ മദ്യശാലകൾ തുറക്കും

കോറോണ വൈറസ് രാജ്യവ്യാപകമായി പടരുന്ന സമയത്തായിരുന്നു രോഗബാധ കൂടുതൽ പകരതിരിക്കാൻ വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യമൊട്ടാകെ Lock down പ്രഖ്യാപിച്ചത്. 

ആ സമയം മുതൽ എല്ലായിടത്തും സമ്പൂർണ്ണമായിട്ടും മദ്യശാലകൾ അടഞ്ഞുകിടക്കുകയാണ്.  അതിനിടയിലാണ് ഇന്നുമുതൽ മദ്യശാലകൾ തുറക്കുമെന്ന പ്രഖ്യാപനവുമായി അസമും മേഘാലയയും രംഗത്തെത്തിയത്. 

Also read: Corona: ലോകമെമ്പാടും രോഗം സ്ഥിരീകരിച്ചത് 18 ലക്ഷം പേർക്ക്! 

എല്ലാ ദിവസവും ഏഴു മണിക്കൂർ മൊത്തക്കച്ചവട പൊതുവിതരണ ശാലകൾ, മദ്യനിർമ്മാണ കേന്ദ്രങ്ങൾ, ബോട്ട്ലിങ് പ്ലാന്റുകൾ, ഡിസ്റ്റിലറികൾ എന്നിവ അസമിൽ തുറന്നു പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്. 

എന്നാൽ മേഘാലയയിൽ മദ്യ വില്പന കേന്ദ്രങ്ങളും നിർമ്മാണ കേന്ദ്രങ്ങളും രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ പ്രവർത്തിക്കുമെന്നാണ് റിപ്പോർട്ട്.  പ്രവർത്തനം നടത്തുന്നത് സാമൂഹിക അകലം പാലിച്ചുകൊണ്ടും ശുചിത്വം നിലനിർത്തികൊണ്ടുമായിരിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 

അസം എക്സൈസ് വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ അനുവദിച്ച ദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ തുറന്നു പ്രവർത്തിക്കുമെന്നും അതും കുറച്ച് ജീവനക്കാരെ വെച്ചായിരിക്കുമെന്നും പറയുന്നുണ്ട്. 

Also read: രാഷ്ട്രീയത്തിന് അതീതമായി ബിജെപി; സംസ്ഥാനത്ത് ലക്ഷക്കണക്കിന് നമോ കിറ്റുകൾ വിതരണം ചെയ്തു 

സത്യം പറഞ്ഞാൽ മദ്യശാലകൾ തുറക്കാൻ വലിയ സമ്മർദ്ദമാണ് സർക്കാരുകൾ നേരിടുന്നത്.  മേഘാലയയിൽ ഇതുവരെ ഒറ്റ കോറോണ കേസ്പോലും  റിപ്പോർട്ട് ചെയ്തിട്ടില്ല. എന്നാൽ അസമിൽ 29 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

മേഘാലയയും അസമും ചെയ്തപോലെ ഇതിനു വേണ്ട സൗകര്യങ്ങൾ തയ്യാറാക്കണമെന്ന് ജമ്മുകശ്മീർ മുഖ്യമന്ത്രിയും ആവശ്യപ്പെട്ടു.     

Trending News