New Delhi : Loksabha Speaker Om Birla യ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോ​ഗം സ്ഥിരീകരിച്ച ഓം ബിർളയെ ചികിത്സക്കായി Delhi AIIMS ൽ പ്രവേശിപ്പിച്ചു. ഡൽഹി എയിംസ് വാ‍ർത്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഓം ബിർള മാർച്ച് 8ന് ആരംഭിച്ച പാർലമെന്റിലെ ബജറ്റ് സെക്ഷനിൽ സജീവമായി പങ്കെടുത്തിരുന്നു. ബിർളയുടെ അരോ​ഗ്യ സ്ഥിതിയിൽ യാതൊരു കുഴപ്പമില്ലെന്ന് എയിംസ് അധികൃതർ അറിയിച്ചട്ടുമുണ്ട്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ബിർളയെ എയിംസിന്റെ കോവിഡ് സെന്റിറിലേക്ക് പ്രവേശിക്കുകയായിരുന്നു. 



ALSO READ : Covid Update : രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്നു, കഴിഞ്ഞ നാല് മാസത്തിനിടെ കോവിഡ് കേസുകൾ ഏറ്റവും ഉയ‍‍ർന്ന നിരക്കിൽ


കഴി‍ഞ്ഞ പാർലമെന്റ് സെക്ഷനിൽ ഏകദേശം 30തോളം എംപിമാർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരുന്നത്. അതിൽ കേന്ദ്ര മന്ത്രിമാരായ നിതിൻ ​ഗഡ്കരിയും പ്രഹ്ലാ​ദ് പട്ടേലും ഉൾപ്പെട്ടിരുന്നു.


അതേസമയം രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിനിടെ 43,846 Covid Case കൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 112 ദിവസങ്ങൾക്കിടെ ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 



ALSO READ : Covid 19 Second Wave : പ്രധാനമാന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തും


ഇതോടെ രാജ്യത്തെ ആകമാന കോവിഡ് കണക്ക് 1,15,99,130 കേസുകളായി. പുതുതായി 197 കോവിഡ് മരണങ്ങൾ രാജ്യത്താകമാനം കഴിഞ്ഞ 24 മണിക്കൂറിനുള്ള സംഭവിച്ചിരിക്കുന്നത്. ഇന്നത്തെ കണുക്കും കൂടി വന്നപ്പോൾ 1,59,755 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഇതിനോടകം മരിച്ചിട്ടുള്ളത്.


ALSO READ : Covid Vaccine: രണ്ട് ഡോസുകള്‍ തമ്മില്‍ 28 ദിവസത്തെ ഇടവേളയുടെ ആവശ്യകത എന്ത്?


മഹരാഷ്ട്ര, പഞ്ചാബ്, തമിഴ് നാട്. മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് നിരക്ക് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ രാജ്യത്ത് രണ്ടാമത്തെ കോവിഡ് തരം​ഗത്തിന് തുടക്കമായത്. കോവിഡ് വീണ്ടും അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചില സംസ്ഥാനങ്ങൾ രാത്രി നിരോധനവും ലോക്ഡൗണും ഏർപ്പെടുത്തിട്ടുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.