Covid Update : രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്നു, കഴിഞ്ഞ നാല് മാസത്തിനിടെ കോവിഡ് കേസുകൾ ഏറ്റവും ഉയ‍‍ർന്ന നിരക്കിൽ

ഇതോടെ രാജ്യത്തെ ആകമാന കോവിഡ് കണക്ക് 1,15,99,130 കേസുകളായി. പുതുതായി 197 കോവിഡ് മരണങ്ങൾ രാജ്യത്താകമാനം കഴിഞ്ഞ 24 മണിക്കൂറിനുള്ള സംഭവിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 21, 2021, 12:02 PM IST
  • കഴിഞ്ഞ 112 ദിവസങ്ങൾക്കിടെ ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
  • ഇതോടെ രാജ്യത്തെ ആകമാന കോവിഡ് കണക്ക് 1,15,99,130 കേസുകളായി.
  • പുതുതായി 197 കോവിഡ് മരണങ്ങൾ രാജ്യത്താകമാനം കഴിഞ്ഞ 24 മണിക്കൂറിനുള്ള സംഭവിച്ചിരിക്കുന്നത്.
  • രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,30,288 പേ‍ർ കോവിഡ് മുക്തരായി.
Covid Update : രാജ്യത്ത് വീണ്ടും കോവിഡ് വ്യാപിക്കുന്നു, കഴിഞ്ഞ നാല് മാസത്തിനിടെ കോവിഡ് കേസുകൾ ഏറ്റവും ഉയ‍‍ർന്ന നിരക്കിൽ

New Delhi : രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിനിടെ 43,846 Covid Case കൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ 112 ദിവസങ്ങൾക്കിടെ ഏറ്റവും ഉയർന്ന കോവിഡ് നിരക്കാണ് ഇന്ന് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 

ഇതോടെ രാജ്യത്തെ ആകമാന കോവിഡ് കണക്ക് 1,15,99,130 കേസുകളായി. പുതുതായി 197 കോവിഡ് മരണങ്ങൾ രാജ്യത്താകമാനം കഴിഞ്ഞ 24 മണിക്കൂറിനുള്ള സംഭവിച്ചിരിക്കുന്നത്. ഇന്നത്തെ കണുക്കും കൂടി വന്നപ്പോൾ 1,59,755 പേരാണ് ഇന്ത്യയിൽ കോവിഡ് ബാധിച്ച് ഇതിനോടകം മരിച്ചിട്ടുള്ളത്.

ALSO READ : Kerala Covid Update: ഇന്ന് 2000 കടന്ന് കോവിഡ്, പോസിറ്റിവിറ്റി നിരക്ക് 3.54

മഹരാഷ്ട്ര, പഞ്ചാബ്, തമിഴ് നാട്. മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ കോവിഡ് നിരക്ക് ക്രമാതീതമായി ഉയർന്ന സാഹചര്യത്തിൽ രാജ്യത്ത് രണ്ടാമത്തെ കോവിഡ് തരം​ഗത്തിന് തുടക്കമായത്. കോവിഡ് വീണ്ടും അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഈ സംസ്ഥാനങ്ങളിൽ വീണ്ടും കോവിഡ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ചില സംസ്ഥാനങ്ങൾ രാത്രി നിരോധനവും ലോക്ഡൗണും ഏർപ്പെടുത്തിട്ടുണ്ട്.

ALSO READ : Covid വ്യാപനം രൂക്ഷമാവുന്നു, നിയന്ത്രണങ്ങള്‍ കടുപ്പിച്ച്‌ പഞ്ചാബ്, മഹാരാഷ്ട്ര, മധ്യപ്രദേശ്

അതോടൊപ്പം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 11,30,288 പേ‍ർ കോവിഡ് മുക്തരായി. നിലവിൽ 3,09,087 പേരാണ് രോ​ഗം ബാധിച്ച് ചികിത്സയിൽ ഉള്ളത്.

അതേസമയം മറ്റുള്ള സംസ്ഥാനങ്ങൾ കോവിഡ് നിയന്ത്രണത്തിലായിരുന്നപ്പോൾ കേരളത്തിൽ സ്ഥിതി അതിരൂക്ഷമായിരുന്നു. പിന്നീട് ടെസ്റ്റുകൾ വർധിപ്പിച്ചും നിയന്ത്രണങ്ങൾ കടുപ്പിച്ചപ്പോഴേക്കും സംസ്ഥാനത്തെ കോവിഡ് നിയന്ത്രണത്തിലേക്കായി. നിലവിൽ 8 ശതമാനത്തിലധികം കേസുകൾ മാത്രമാണ് കേരളത്തിൽ ഉണ്ടാകുന്നത്.

ALSO READ : കേരളത്തിൽ നിന്ന് വരുന്നവർക്ക് RT PCR പരിശോധന ഫലം നിർബന്ധം, നിയന്ത്രണങ്ങൾ കടുപ്പിച്ച് Maharashtra

കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 2078 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏറ്റവുമധികം പേർക്ക് രോഗബാധയുള്ളത് കോഴിക്കോടാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.54 ആയി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News