Omicron | ഡൽഹിക്ക് പുറമെ രാജസ്ഥാനിലും ഒമിക്രോൺ രോഗബാധ; രാജ്യത്തെ ആകെ കേസുകൾ 21 ആയി
നവംബർ 15ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയതാണ് ഇവർ.
ജയ്പൂർ : മഹാരാഷ്ട്രയിൽ പുതിയ ഏഴ് ഒമിക്രോൺ കേസുകൾ റിപ്പോർട്ട ചെയ്തതിന് പിന്നാലെ ഇന്ത്യയിലെ നാലാമത്തെ സംസ്ഥാനത്തും കോവിഡ് 19ന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തു. ജയ്പൂരിലെ ഒരു കുടുംബത്തിലെ ഒമ്പത് പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
നവംബർ 15ന് ദക്ഷിണാഫ്രിക്കയിൽ നിന്ന് എത്തിയതാണ് ഇവർ. ഇതോടെ രാജ്യത്തെ ആകെ കേസുകൾ 21 ആയി ഉയർന്നു. രാജ്യത്ത് ഏറ്റവും കൂടുതൽ ഒമിക്രോൺ രോഗബാധ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനമായി മാറി രാജസ്ഥാൻ.
ALSO READ : Omicron | രാജ്യത്ത് ഒമിക്രോൺ ഭീതി വർധിക്കുന്നു; മഹാരാഷ്ട്രയിൽ പുതിയ ഏഴ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു
നേരത്തെ മഹാരാഷ്ട്രയിൽ പുതുതായി 7 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. രോഗബാധിതരിൽ നാല് പേർ വിദേശത്ത് നിന്നെത്തിയവരാണ്. ബാക്കി മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മഹാരാഷ്ട്രയിൽ ഒമിക്രോൺ ബാധ സ്ഥിരികീരിക്കുന്നവരുടെ എണ്ണം എട്ടായി ഉയർന്നു.
ഇന്ന് രാവിലെ രാജ്യതലസ്ഥാനമായ ഡൽഹിയിലും ആദ്യ ഒമിക്രോൺ ബാധ സ്ഥിരീകരിച്ചിരുന്നു. താൻസാനിയിൽ നിന്ന് ഡൽഹിയിലെത്തിയ വ്യക്തിയിലാണ് പുതിയ വകഭേദം കണ്ടെത്തിയത്.
ALSO READ : Omicron | ഡൽഹിയിലും ഒമിക്രോൺ; രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന അഞ്ചാമത്തെ കേസ്
രോഗം സ്ഥിരീകരിച്ചയാളെ ഡൽഹി എൽഎൻജെപി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഇതുവരെ വിദേശത്ത് നിന്നെത്തിയ 17 പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും അവർ നിരീക്ഷണത്തിലുമാണെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ മാധ്യമങ്ങളോടായി പറഞ്ഞു. കർണാടകയിൽ ആദ്യ രണ്ട് കേസുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ഗുജറാത്തിലും മഹാരാഷ്ട്രയിലിമായിട്ടാണ് മൂന്നും നാലും ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചത്.
കേരളത്തിലും ഒമിക്രോൺ ഭീതി നിലനിൽക്കുകയാണ്. ബ്രിട്ടനിൽ നിന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ ഒരാൾക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. റഷ്യൻ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഒമിക്രോൺ വകഭേദമാണോ എന്നറിയാൻ സാ൦പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയച്ചു. ഇദ്ദേഹത്തെ അമ്പലമുകൾ സർക്കാർ കോവിഡ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ALSO READ ; Omicron | ഒമിക്രോൺ ഇന്ത്യയിലും, കർണാടകയിൽ 2 പേരിൽ പുതിയ വകഭേദം കണ്ടെത്തി
സംസ്ഥാനങ്ങളോട് കർശന പ്രതിരോധ നടപടികൾ തുടരണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാത്രമല്ല പരിശോധന, വാക്‌സിൻ വിതരണം എന്നിവയിൽ യാതൊരു വിധ മുടക്കവും ഉണ്ടാകരുതെന്നും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്നത് കേരളം, കർണാടക, തമിഴ്നാട്, ഒഡിഷ, മിസോറം, ജമ്മു കാശ്മീർ എന്നീ സംസ്ഥാനങ്ങളിലാണ്.
ഏറ്റവും കൂടുതൽ പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിക്കുന്ന സംസ്ഥാനങ്ങളോട് കോവിഡ് വ്യാപനം കുറയ്ക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...